നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
അഞ്ചുകുന്ന്: അഞ്ചുകുന്ന് ഒന്നാം മൈലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. കല്‍പ്പറ്റയില്‍ താമസിച്ചു വരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലീം (46) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഒന്നാം മൈലിലെ ശരത്ത് എന്നയാളുടെ വീട് നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയുടെ വാര്‍പ്പിനായി തട്ടടിച്ച് കമ്പി കെട്ടുന്നതിനിടയില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്. താഴത്തെ നിലയിലെ പടവില്‍ തലയടിച്ചു വീണ സലീമിനെ അതീവ ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍