സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; പതിനാറ് പേര്‍ക്ക് പരിക്കേറ്റു

നീണ്ടുനോക്കി: തിരുനെല്ലിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പുത്തന്‍പുര എന്ന സ്വകാര്യ ബസ്സും കണ്ണൂരില്‍ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് നീണ്ടുനോക്കി മുസ്ലീം പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് രാവിലെ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടൂറിസ്റ്റ് ബസ് റോഡരികിലെ മതിലും തകര്‍ത്താണ് നിന്നത്.ടൂറിസ്റ്റ് ബസ്സില്‍ നിറയെ ആളുണ്ടായിരുന്നെങ്കിലും സ്വകാര്യ ബസ്സില്‍ ആളുകള്‍ കുറവായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ പേരിയ ആലാറ്റിന്‍ സ്വദേശി സായന്ത് (29) ന് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരായ ധര്‍മ്മടം സ്വദേശികളായ ഷീന(52),ഷംന(49),സ്വകാര്യ ബസ്സിലെ യാത്രക്കാരായ പുല്‍പ്പള്ളി സ്വദേശിനി പുഷ്പ(42),പേരിയ സ്വദേശിനി ഗിരിജ(44)ഭര്‍ത്താവ് സുരേഷ്(48),സാറാമ്മ(78),ഷേര്‍ലി(53),ഷിബില(53),ധന്യ(25),വെള്ള (58),മിനി(36),അഷറഫ്(48),ഇസ്മയില്‍(58),അക്ഷയ്,വിപിന്‍കുമാര്‍(40)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ സ്വകാര്യ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.കേളകം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട ബസ്സുകള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍