വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം

അഞ്ചുകുന്ന്: പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് വിഭാഗത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലാ ഹോമിയോ ആശുപത്രി. ജില്ലയില്‍ മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ഉള്‍പ്പെടെ ഒന്‍പത് സ്ഥാപനങ്ങള്‍ സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും കായകല്‍പ്പ് അവാര്‍ഡിന് അര്‍ഹമായി. 95.24 ശതമാനം മാര്‍ക്കോടെയാണ് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാര്‍ഡ് തുക.സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും അവാര്‍ഡ് നല്‍കുന്നത്.
ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍, ഹോമിയോ ഡിസ്‌പെന്‍സറി വിഭാഗത്തില്‍ ജില്ലയില്‍ മുള്ളന്‍കൊല്ലി ഹോമിയോ ഡിസ്‌പെന്‍സറി 93.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനവും ഹോമിയോ ഡിസ്‌പെന്‍സറി കോട്ടത്തറ രണ്ടാം സ്ഥാനവും ഹോമിയോ ഡിസ്‌പെന്‍സറി പൂതാടി മൂന്നാം സ്ഥാനവും ഹോമിയോ ഡിസ്‌പെന്‍സറി വെള്ളമുണ്ട നാലാം സ്ഥാനവും നേടി.
ആയുര്‍വേദ ഡിസ്‌പെന്‍സറി വിഭാഗം
ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി വിഭാഗത്തില്‍ ജില്ലയില്‍ 96.67 ശതമാനം മാര്‍ക്കോടെ മൂപ്പൈനാട് ആയുര്‍വേദ ഡിസ്‌പെന്‍സറിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പാടിച്ചിറ, കല്ലൂര്‍, അമ്പലവയല്‍ആയുര്‍വേദ ഡിസ്‌പെന്‍സറികളും അവാര്‍ഡിന് അര്‍ഹമായി.
സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി 2015 മുതല്‍ പൊതുആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്നതാണ് കായകല്‍പ്പ അവാര്‍ഡ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
4tdoqw