അപകടങ്ങള്‍ മൂലം കിടപ്പിലായവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

മേപ്പാടി: അപകടങ്ങള്‍ മൂലം കിടപ്പിലായവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വിഭാഗം. ആശുപത്രിയില്‍ 2024 നവംബര്‍ 7 വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പിന് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.ബബീഷ് ചാക്കോ, കണ്‍സള്‍ട്ടന്റ് ഡോ.രജ്‌ന രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പക്ഷാഘാതം മൂലമോ , നട്ടെല്ലിന് ക്ഷതമേറ്റോ , അപകടങ്ങള്‍ മൂലമോ , മസ്തിഷ്‌ക ക്ഷതമേറ്റോ
കിടപ്പിലായവര്‍, അംഗവൈകല്യമുള്ളവര്‍ , തുടര്‍ച്ചയായി ശരീര വേദനയുള്ളവര്‍, സെറിബ്രല്‍ പാള്‍സി, ഡയബറ്റിക് ഫൂട്ട് എന്നിവ ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ
ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ സൗജന്യ പരിശോധന, ഒ പി സേവനങ്ങളില്‍ 50% ഇളവോടുകൂടി സ്‌കാനിങ്, എക്‌സ്-റേ, ലബോറട്ടറി പരിശോധനകള്‍ എന്നിവയും കിടത്തി ചികിത്സയില്‍ ദിവസേന നല്‍കി വരുന്ന പാക്കേജുകളില്‍ വാര്‍ഡുകളില്‍ 40% വും റൂമുകളില്‍ 25% ഇളവും ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8589000456 എന്ന നമ്പറിലോ 8111881051 എന്ന നമ്പറിലോ വിളിക്കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍