ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു
പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമിററ്റസുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വന്‍ ഉയരങ്ങളിലേക്ക് നയിച്ചു. 10000 കോടി രൂപയില്‍ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നത് അദ്ദേഹത്തിന്റെ കാലത്താണ്. കമ്പനിയില്‍ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയര്‍മാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു. 2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ വീണ്ടുമെത്തി. 2017 ല്‍ സ്ഥാനം എന്‍ ചന്ദ്രശേഖറിന് കൈമാറി. തുടര്‍ന്ന് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍