OPEN NEWSER

Wednesday 29. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിറങ്ങള്‍ ചാര്‍ത്തി വയനാട് ഉത്സവ്; ഉണരുന്നു വിനോദ കേന്ദ്രങ്ങള്‍

  • Kalpetta
08 Oct 2024

കല്‍പ്പറ്റ: വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന ഉത്സവ് ഫെസ്റ്റിവെലില്‍ എന്‍ ഊരിലേക്കും കാരാപ്പുഴയിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും ഭക്ഷ്യമേളയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാരാപ്പുഴയും പ്രകാശ വിതാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. വിവിധ കലാപരിപാടികളും ശ്രദ്ധേയമാണ്. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററിലാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്. എന്‍ ഊരില്‍  ഒക്ടോബര്‍ 9 ന്  രാവിലെ 10 മുതല്‍ 1 വരെ നൂല്‍പ്പുഴ എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.  വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍കലാവതരണം വയല്‍നാടന്‍ പാട്ടുകൂട്ടം. ഒക്ടോബര്‍ 10 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6 വയല്‍നാട് നാട്ടുകൂട്ടത്തിന്റെ  നാടന്‍ കലാവതരണം നടക്കും. കാരാപ്പുഴ ഡാമില്‍ ഒക്ടോബര്‍ 9 ന് വൈകീട്ട് 5.30 -8 വരെ ഉണ്‍ര്‍വ്വ് നാടന്‍പാട്ട്,10 ന്വൈകീട്ട് 5.30-7.30 വരെ വയനാട് നാട്ടുകൂട്ടം നാടന്‍പാട്ട് നാടന്‍കലകള്‍,വൈകീട്ട് 5.30-7.30 ഒക്ടോബര്‍ 11 ഡി.ജെ വിത്ത് ഡ്രംസ്,12 ന്വൈകീട്ട് 5.30-7.30 വയലിന്‍ ഫ്യൂഷന്‍ ശ്രീരാജ് സുന്ദര്‍, 13 ന്വൈകീട്ട് 5.30-8.00 മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് എന്നിവ അരങ്ങേറും.
 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
  • പശുക്കള്‍ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തും
  • മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉടന്‍ പൊളിക്കും
  • ബെംഗളൂരുവിന് സമീപം വാഹനാപകടം; പുല്‍പ്പള്ളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
  • ജിയോയുടെ 'റീചാര്‍ജ് കൊള്ള'യ്‌ക്കെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തം; പുതിയ ആക്ടിവേഷനുകള്‍ നിര്‍ത്തിവെച്ച് റീട്ടെയിലര്‍മാര്‍
  • വയനാട് ഗവ.മെഡിക്കല്‍ കോളേജ്: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതം; മരങ്ങളുടെ കണക്ക് പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു
  • ചൂട് താങ്ങാനാവാതെ പശുക്കള്‍ ചാകുന്നതായി പരാതി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show