വയനാട് ചുരത്തില്‍ പാര്‍ക്കിംഗ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങള്‍; നവംബര്‍ മുതല്‍ ചുരത്തില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചു
ഇന്ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോഴിക്കോട് - വയനാട് ജില്ലാ കലക്ടര്‍മാരുടെയും ജനപ്രധിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വയനാട് ചുരത്തില്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനമായി.
പുതിയ നിര്‍ദ്ദേശങ്ങള്‍:
1. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ലക്കിടിയിൽ പാർക്കിംഗ് സൗകര്യമൊരുക്കിക്കൊണ്ട് നവംബർ 1 മുതൽ നിരോധിച്ചിരിക്കുന്നു.
2. ചുരത്തിന്റെ സംരക്ഷണത്തിനായി നവം: 1 മുതൽ ഗാർഡുകളെ നിയമിക്കും. ആയതിന് ചുരം സംരക്ഷണ സമിതി പ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിന് DTPC യെയും പുതുപ്പാടി ഗ്രാമപഞ്ചായത്തിനെയും ചുമതലപ്പെടുത്തി.
3. മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ CC TV സംവിധാനവും സ്ഥിരമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി.
4. ലക്കിടി മുതൽ ഒമ്പതാം വളവു വരെ വൈത്തിരി ഗ്രാമപഞ്ചായത്തും ബാക്കി ഭാഗം പുതുപ്പാടി ഗ്രാമപഞ്ചായത്തും സഹകരിച്ച് മാലിന്യം നീക്കം ചെയ്യാൻ ധാരണയായി.
5. നിലവിലുള്ള റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി ചെയ്യാൻ NH ഡിപാർട്ട് മെന്റിന് നിർദേശം നൽകി.
6. വളവുകൾ വീതി കൂട്ടി ഇന്റർലോക്ക് ചെയ്യുന്നതിന് വനം - പൊതുമരാമത്ത് മന്ത്രിതല ചർച്ചക്ക് ശുപാർശ ചെയ്തു.
7. ചുരം വൈദ്യുതീകരണത്തിനാവശ്യമായ പ്രവർത്തനം നടത്താൻ വകുപ്പുതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
8. ചുരം തകരപ്പാടിയിൽ ടോയ്ലറ്റ് സൗകര്യമൊരുക്കാൻ DTPC ക്ക് നിർദേശം നൽകി.
9. ചുരത്തിലെ ബഹുനില കെട്ടിട നിർമ്മാണങ്ങൾ തടയുന്നതിന് സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
10. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ചുരത്തിലൂടെയുള്ള നീക്കം കർശനമായി നിയന്ത്രിക്കും.ആയതിന് അടി വാരത്ത് വേ ബ്രിഡ്ജ് സ്ഥാപിക്കും.
11. അടിവാരത്ത് ഫയർഫോഴ്സ് സ്റ്റേഷൻ നിലവിൽ വരുന്നതിന് വേണ്ട നടപടികൾ ത്വരിതപ്പെടുത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍