വയനാട് ഉത്സവ് തിരിതെളിഞ്ഞു; ഉണരുന്നു ടൂറിസം
കല്‍പ്പറ്റ: അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ വയനാട് മഹോത്സവത്തിന് തിരിതെളിയിച്ചു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാര്‍ന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം തകര്‍ന്ന വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ഊര്‍ജ്ജിതമായി തിരിച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ് എന്ന സന്ദേശത്തിന് പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരില്‍ വയനാട് ഫെസ്റ്റ് നടത്തുന്നത്. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്നത്.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തില്‍ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും തുടങ്ങി. ഹാന്‍ഡി ക്രാഫ്ടുകളുടെ പ്രദര്‍ശന വിപണന മേളയും നടക്കുന്നു. എത്തിനിക് എക്സപോ എന്നിവയും ഇവിടെ ആകര്‍ഷകമാണ്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററില്‍ ഗോത്രകലകളുടെ പ്രദര്‍ശനവും നടക്കും. ഇന്റപ്രറ്റേഷന്‍ സെന്ററില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ തുടികൊട്ടല്‍, 10 മുതല്‍ വൈകീട്ട് 4 വരെ വട്ടക്കളി,നെല്ല്കുത്ത് പാട്ട്, വീഡിയോ പ്രസന്റേഷന്‍ എന്നിവയുണ്ടാകും. 2 ന് വൈകീട്ട് നന്തുണി മ്യൂസിക് ട്രൂപ്പിന്റെ നാടന്‍പാട്ടും നാടന്‍ കലകളുടെയും അവതരണവും നടന്നു. ഒക്ടോബര്‍ 3 ന് വൈകീട്ട് 4 മുതല്‍ 6.30 വരെ വയനാട് വയലേലയുടെ നാടന്‍പാട്ടുകളും നാടന്‍ കലാവിഷ്‌കാരവും അരങ്ങേറും. ഒക്ടോബര്‍ 4 ന് വൈകീട്ട് 4 മുതല്‍ 6.30 വരെ തിറയാട്ടം നാടന്‍ പാട്ടുകലാസംഘം പനമരം. ഒക്ടോബര്‍ 5 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് കണിയാമ്പറ്റ സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ ഫോക്ക് ഡാന്‍സ് ഫോക്ക് സോങ്ങ്സ് യുവ പാണ്ഡവ കമ്പളക്കാട്. ഒക്ടോബര്‍ 6 രാവിലെ 10 മുതല്‍ 1 വരെ എം.ആര്‍.എസ് പൂക്കോട് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍ കലാവതരണം നാഗാമൃതം ഗോത്രകലാസംഘം . ഒക്ടോബര്‍ 7 രാവിലെ 10 മുതല്‍ 1 വരെ സ്റ്റേജ് പ്രോഗ്രാം ട്രൈബല്‍ സ്റ്റഡി സെന്റര്‍ ചെതലയം. വൈകീട്ട് 4 മുതല്‍ 6.30 വരെ വയല്‍നാട്ടുകൂട്ടം നാടന്‍പാട്ടുകള്‍. ഒക്ടോബര്‍ 8 രാവിലെ 10 മുതല്‍ 1 വരെ സ്റ്റേജ് പ്രോഗ്രാം നല്ലൂര്‍നാട് എം.ആര്‍.എസ്. വൈകീട്ട് 4 മുതല്‍ 6.30 വരെ തുടിതാളം ബത്തേരി നാടന്‍ കലാവതരണം. ഒക്ടോബര്‍ 9 രാവിലെ 10 മുതല്‍ 1 വരെ നൂല്‍പ്പുഴ എം.ആര്‍.എസ് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍കലാവതരണം വയല്‍നാടന്‍ പാട്ടുകൂട്ടം. ഒക്ടോബര്‍ 10 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6 വയല്‍നാട് നാട്ടുകൂട്ടം നാടന്‍ കലാവതരണം.കാരാപ്പുഴ ഡാം പരിസരത്തും വൈവിധ്യമായ പരിപാടികള്‍ നടക്കും.
ഒക്ടോബര്‍ 3 ന്
വൈകീട്ട് 5.30 -6.30 മാജിക് ഷോ ( മജീഷ്യന്‍ രാജേഷ്)
6.30- 8 വരെ നൃത്ത സന്ധ്യ
ഒക്ടോബര്‍ 4
വൈകീട്ട് 5.30-6.30 വയലിന്‍ ഷോ സി.എം.ആദി
6.30-7.30 തുടിതാളം ട്രൈബല്‍ ഡാന്‍സ്
ഒക്ടോബര്‍ 5
വൈകീട്ട് 5.30.-6.30 കടത്തനാടന്‍ കളരിപ്പയറ്റ്
6.30-7.30 മെന്റലിസം ജിതിന്‍ സണ്ണി
ഒക്ടോബര്‍ 6
വൈകീട്ട് 5.30-8.00 ഡി.ജെ ജിഷ്ണു
ഒക്ടോബര്‍ 7
വൈകീട്ട് 5.30-7.30 കോമഡി ഷോ
ഒക്ടോബര്‍ 8
വൈകീട്ട് 5.30- 7.30 തിറയാട്ടം നാടന്‍പാട്ട് തെയ്യം
ഒക്ടോബര്‍ 9
വൈകീട്ട് 5.30 -8 വരെ ഉണ്‍ര്‍വ്വ് നാടന്‍പാട്ട്
ഒക്ടോബര്‍ 10
വൈകീട്ട് 5.30-7.30 വരെ വയനാട് നാട്ടുകൂട്ടം നാടന്‍പാട്ട് നാടന്‍കലകള്‍
വൈകീട്ട് 5.30-7.30 ഒക്ടോബര്‍ 11 ഡി.ജെ വിത്ത് ഡ്രംസ്
ഒക്ടോബര്‍ 12
വൈകീട്ട് 5.30-7.30 വയലിന്‍ ഫ്യൂഷന്‍ ശ്രീരാജ് സുന്ദര്‍
ഒക്ടോബര്‍ 13
വൈകീട്ട് 5.30-8.00 മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് കോട്ടയം എന്നിവരുടെ പരിപാടികളാണ് അരങ്ങേറുക. എന്‍ ഊരില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍ , എന്‍ ഊര് ട്രസ്റ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
lkaz4q