ബിവറേജ് പരിസരം കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കാത്ത ഇന്ന് കല്‍പ്പറ്റ ബിവറേജിന്റെ പരിസരത്ത് സ്റ്റേഷനറി കട കേന്ദ്രീകരിച്ച് അനധികൃതമായി വിദേശമദ്യം ശേഖരിച്ചു വെച്ച് വില്‍പ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന്‍ (34) ആണ് പിടിയിലായത്. ഇയ്യാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച നാലര ലിറ്റര്‍ മദ്യവും പോലീസ് പിടിച്ചെടുത്തു. ബിവറേജ് കോംപൗണ്ടിനുള്ളിലുള്ള ഇയ്യാളുടെ സ്റ്റേഷനറി കടയില്‍ അമിത വിലയ്ക്ക് അനധികൃത മദ്യം വില്‍ക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശ്, എസ്‌ഐ അനീഷ് ടി, എസ് സി പി ഒ മാരായ ജയേഷ്, ബിനില്‍ രാജ്, രാമു, അജികുമാര്‍, അരുണ്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
xyzjyq