കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് കൊടുക്കുന്ന ഇ- മെഷീന്‍ മോഷ്ടിച്ചയാളെ പിടികൂടി
ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ- മെഷീന്‍ മോഷ്ടിച്ചയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പച്ചാടി, കിടങ്ങനാട്, പണയമ്പം, ബിജു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. 25.09.2024 തീയതി വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന ബത്തേരി-പാട്ടവയല്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഇ-മെഷീന്‍ മോഷണം പോയത്. കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്സില്‍ വെച്ച ശേഷം കണ്ടക്ടര്‍ ടോയ്‌ലറ്റില്‍ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍