OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവ പ്രതിഭ, യുവജന ക്ലബ്ബ് പുരസ്‌കാരത്തിന്   അപേക്ഷ ക്ഷണിച്ചു

  • Ariyippukal
12 Oct 2017

 
കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് 2016 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ, യുവജന ക്ലബ്ബ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. യുവ പ്രതിഭാ പുരസ്‌കാരത്തിന് 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം- പ്രിന്റ് മീഡിയ (പുരുഷന്‍, വനിത), മാധ്യമ പ്രവര്‍ത്തനം- ദൃശ്യ മാധ്യമം(പുരുഷന്‍, വനിത), കല, സാഹിത്യം (പുരുഷന്‍, വനിത),ഫൈന്‍ ആര്‍ട്‌സ്, കായികം (പുരുഷന്‍, വനിത), ശാസ്ത്രം (പുരുഷന്‍, വനിത), സംരംഭകത്വം,  കൃഷി എന്നീ 15 മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ, മറ്റൊരു വ്യക്തിയെ നാമ നിര്‍ദ്ദേശം ചെയ്യുകയോ  ചെയ്യാവുന്നതാണ്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,001 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകളില്‍  മികച്ച യൂത്ത് ക്ലബ്ബിന്   ജില്ലാതലത്തില്‍  30,001- രൂപയും പ്രശസ്തി പത്രവും നല്‍കും. സംസ്ഥാന തലത്തില്‍ 50,001 രൂപയും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍  ഒക്‌ടോബര്‍ 30 നകം   ജില്ലായുവജനകേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോറം അതാത് ജില്ലാ യുവജനകേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ് വെബ്‌സൈറ്റിലും (www.ksywb.kerala.gov.in)
 
ലഭിക്കും. ഫോണ്‍. 0471-2733139, 2733602, 2733777.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show