'സമന്വയം'ക്യാമ്പയിന് തുടക്കം; 627 ന്യൂനപക്ഷ യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു;സംസ്ഥാനതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു

കല്‍പ്പറ്റ: ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങളും നൈപുണി വികസനം ലക്ഷ്യംവച്ചുള്ള 'സമന്വയം'പദ്ധതിക്ക് തുടക്കമായി. തൊഴില്‍ രജിസ്ട്രേഷന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 'സമന്വയം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിജ്ഞാന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനുമായി കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് സമന്വയം. ക്യാമ്പില്‍ 627 ന്യൂനപക്ഷ യുവജനങ്ങള്‍ പങ്കാളികളായി. ജോലിയില്‍ തുടരുന്നതോടൊപ്പം വ്യത്യസ്ത മേഖലകളിലെ സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നും ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്ന തൊഴില്‍ രജിസ്ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനായിരുന്നു. വലിയ ഒരു ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന വയനാടിന് കൈത്താങ്ങായി സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ ഒന്നിച്ച് ചേര്‍ക്കാനായത് നാം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദ്ദിന്റെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ട നീതി സംരക്ഷിക്കുവാനും മറ്റു സമുദായത്തോടൊപ്പം അവരെ കൈപിടിച്ചുയര്‍ത്തുവാനും ശ്രമിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലുടെ ലക്ഷ്യം വയ്ക്കുന്നത്. വയനാട്ടില്‍ തുടക്കം കുറിച്ച ക്യാമ്പയിന്‍ 2024 ഡിസംബര്‍ മാസത്തോടെ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗക്കാരെ തൊഴിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യിക്കുക എന്ന ഉദ്യമത്തിന്റെ പൂര്‍ത്തീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അവസരസമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നല്‍കുകയുമാണ് സമന്വയം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍