എല്‍ഡിഎഫ് സര്‍ക്കാരിന് അനുമോദിച്ച് ആര്‍ജെഡി വയനാട് ജില്ലാ കമ്മറ്റി.
കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്താനന്തരം ഇടത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുനരധിവാസ മുന്നൊരുക്കങ്ങള്‍ ശേഷിക്കുന്ന ദുരന്തബാധിതരെ ചേര്‍ത്തു നിര്‍ത്തുന്നതും സമയബന്ധിതവും ശ്ലാഘനീയവുമാണെന്ന് ആര്‍ജെ ഡി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് മാത്രം പരിഹരിക്കാവുന്നു പുനരധിവാസ പ്രശ്‌നങ്ങളല്ല ചൂരല്‍മലയിലും മുണ്ടക്കൈയിലും സംഭിച്ചത്. അതുകൊണ്ട് തന്നെ കേന്ദ്ര സഹായം അനിവാര്യമാണ്. ഒന്നരമാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രതീക്ഷകള്‍ നല്‍കി പോയതല്ലാതെ ഒരു തരത്തിലുള്ള അടിയന്തിര സഹായവും ഇതുവരെ അനുവദിച്ചിട്ടില്ല. ദേശീയ ദുരന്തമായി കണക്കാവുന്ന തരത്തിലുള്ള സംഭവമായിട്ടും ഒരു അനുകൂല നിലപാടും കേന്ദ്രം സ്വീകരിച്ചിട്ടില്ല. കേരളത്തിലെ ഇടത് സര്‍ക്കാരിനോടുള്ള രാഷ്ട്രീയ പകപോക്കാനുള്ള അവസരം മാത്രമായി കേന്ദ്രസര്‍ക്കാര്‍ ഇതിനെ ഉപയോഗിക്കുകയാണ്. ഇതിനിടയിലാണ് ദുരന്തബാധിതര്‍ക്കുള്ള കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് ദേശീയ തലത്തില്‍ തന്നെയുള്ള മാനദണ്ഡപ്രകാരം തയ്യാറാക്കി സമര്‍പ്പിച്ചു മെമ്മോറാണ്ടത്തിലെ പ്രതീക്ഷിത തുക കണ്ട് കേരളത്തെ വിമര്‍ശിക്കുകയാണ് യുഡിഎഫ് ഘടകകക്ഷികളും ബിജെപിയുമെന്നും ആര്‍ജെഡി പ്രസ്താവിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുള്‍പ്പടെ ഇത്തരം മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേന്ദ്രസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് എന്ന് ആരും മറന്നു കൂടാ. ഇതൊന്നും പരിശോധിക്കാനോ പഠിക്കാനോ തയ്യാറാവാതെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ച് ഈ ദുരിതബാധിതര്‍ക്ക് കിട്ടേണ്ട ന്യായമായ സഹായം ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇവര്‍. ഫലത്തില്‍ ദുരന്താനന്തരം സഹായം നല്‍കാതെ കേരളത്തെ പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്ന സമീപനമാണ് ഇവര്‍ ചെയ്യുന്നത് എന്നും ആര്‍ ജെ ഡി ജില്ലാ കമ്മറ്റി വ്യക്തമാക്കി.പ്രസിഡന്റ് ഡി. രാജന്‍ അദ്യക്ഷത വഹിച്ചു കെ. കെ. ഹംസ, പി. കെ. അനില്‍ കുമാര്‍, ജോര്‍ജ് പോത്തന്‍,സ്‌കറിയ കെ. എ, എന്‍. ഓ. ദേവസ്യ, കെ. എസ്. ബാബു, യൂ. എ ഖാദര്‍, നാസര്‍ മച്ചാന്‍, ജോസ് പനമട, ദേവകി. കെ, ഷബീര്‍ അലി. എം, ചന്തു കെ. എ. എന്നിവര്‍ സംസാരിച്ചു
Sent
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍