വയനാട്ടില്‍ ചിലയിടങ്ങളില്‍ ഭൂമിയില്‍ നിന്നും ശബ്ദവും ചെറിയ ചലനവും; പ്രദേശത്തെ സ്‌കൂളിന് അവധി; ആളുകളെ താല്‍ക്കാലികമായി മാറ്റിയേക്കും
കല്‍പ്പറ്റ: വയനാട്ടിലെ ചിലയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും ഒപ്പം നേരിയ ചലനവും ഉണ്ടായതായി നാട്ടുകാര്‍. വൈത്തിരി, ബത്തേരി താലൂക്കിലെ അമ്പലവയല്‍ അമ്പുകുത്തി , പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ, നെന്മേനി ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം. ചിലയിടത്ത് വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. റവന്യൂ അധികൃതരടക്കമുള്ളവര്‍ സംഭവം പരിശോധിച്ച് വരുന്നതായും പ്രദേശത്തെ സ്‌കൂളിന് അവധി നല്‍കിയതായും ആളുകളെ താല്‍ക്കാലികമായി മാറ്റിയേക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു.