ചൂരല്‍മല ദുരന്ത പ്രദേശം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

ചൂരല്‍മല: ചൂരല്‍മല ദുരന്ത പ്രദേശം കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്ലി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി സ്ഥലത്ത് എത്തിയ അദ്ദേഹം സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
തുടര്‍ന്ന് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും സെന്റ് ജോസഫ് യു.പിസ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. വിംസ് ഹോസ്പിറ്റലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ, ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണന്‍, എ.പി അനില്‍ കുമാര്‍, അഡ്വ. എന്‍ ഷംസുദ്ധീന്‍, പ്രിയങ്കഗാന്ധി എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍