ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരും: രഞ്ജു.കെ.മാത്യു
![ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരും: രഞ്ജു.കെ.മാത്യു](http://opennewser.com/uploads/news/NGOASSAJJENVANNATAHA.jpg)
മീനങ്ങാടി: ജീവാനന്ദം പദ്ധതി രൂപീകരിച്ച് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രഞ്ജു.കെ.മാത്യു പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കവര്‍ന്നെടുത്ത് കൊണ്ടിരിക്കുകയാണ്, ഇനിയും ആനുകൂല്യ നിഷേധങ്ങള്‍ തുടരുന്നത് അനുവദിക്കുവാന്‍ സാധിക്കുകയില്ല, ശക്തമായ പ്രക്ഷോഭങ്ങളിലൂടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ സംഘടന ജീവനക്കാരോടെപ്പം അടിയുറച്ച് ഉണ്ടാകുമെന്നും മീനങ്ങാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജയിംസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. പി.ജെ. ഷൈജു, ഹനീഫ ചിറക്കല്‍, കെ.ടി. ഷാജി, എന്‍.ജെ.ഷിബു, സജി ജോണ്‍, ആര്‍.രാംപ്രമോദ്, കെ.ജി. പ്രശോഭ്, കെ.വി.ബിന്ദുലേഖ, ഗ്രഹന്‍ പി. തോമസ്, സി.ജി. ഷിബു, എം.ജി. അനില്‍കുമാര്‍, ലൈജു ചാക്കോ, എന്‍.വി. അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട്: കെ.വി.ബിന്ദുലേഖ
സെക്രട്ടറി : ഗ്രഹന്‍ പി. തോമസ്
ട്രഷറര്‍ : ജയിംസ് സെബാസ്റ്റ്യന്‍
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍