നിര്‍ത്തിയിട്ട വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.

തൃശ്ശിലേരി: തൃശ്ശിലേരി മുത്തുമാരിയില്‍ നിര്‍ത്തിയിട്ട വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് ആക്രമിച്ച സ്ഥലത്തു നിര്‍ത്തിയിട്ട ട്രാവലറാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീണ്ടും കാട്ടാനഅക്രമിച്ചത്. വാഹനത്തിന്റെ ലൈറ്റുകള്‍ പാടെ തകര്‍ന്നു.ഒച്ചകേട്ട് വാഹനത്തിന്റെ അടുത്തേക്ക് വന്ന തങ്ങള്‍ക്ക് നേരെയും ആന പാഞ്ഞടുത്തതായി വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് കാട്ടാനയെ തുരത്തുകയായിരുന്നു.തൃശ്ശിലേരി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍