നാട്ടുകാര്‍ക്ക് രക്ഷകരാകുന്നവരെ രക്ഷിക്കണേ സര്‍ക്കാരേ...! മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തില്‍ വെള്ളം കയറി
മാനന്തവാടി:കാലവര്‍ഷക്കെടുതിയും മറ്റും കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ഓടിയെത്തേണ്ട അഗ്‌നി രക്ഷാസേനയുടെ മാനന്തവാടി സ്റ്റേഷനില്‍ ഇത്തവണയും വെള്ളം കയറി. 2004 ല്‍ എം.പി ഫണ്ട് ഉപയോഗിച്ച് മാനന്തവാടി ഗ്രാമപഞ്ചായത്ത് വള്ളിയൂര്‍ക്കാവ് പുഴയോരത്ത് നിര്‍മ്മിച്ച കെട്ടിടത്തിലാണ് അഗ്‌നിരക്ഷാ നിലയം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നത് വരെ ലീസിന് നല്‍കിയ കെട്ടിടമാണിത്. സ്റ്റേഷന്‍ ആരംഭിച്ച കാലംമുതല്‍ വെള്ളപ്പൊക്കത്തില്‍ സ്റ്റേഷന്‍ പരിസരത്തും, നിലയത്തിനുള്ളിലും വെള്ളം കയറി സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന ദുരവസ്ഥയുണ്ട്. തുടര്‍ന്ന് താലൂക്ക് ഓഫീസിലെക്കും ഗവ: ഹൈസ്‌ക്കുളിലേക്കും താല്‍ക്കാലികമായി പ്രവര്‍ത്തനം മാറ്റിവരികയാണ് പതിവ്. ഈ വര്‍ഷവും ഇതേ ഗതികേടിലാണ് ഈ സ്ഥാപനം.
2018,2019 വര്‍ഷങ്ങളിലുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ വിലപ്പെട്ടരേഖകളും അഗ്‌നിശമന ഉപകരണങ്ങളും, ജീവനക്കാരുടെ പല സാധന സാമഗ്രികളും പെട്ടെന്ന് മാറ്റാന്‍ സാധിക്കാത്തതിനാല്‍ നഷ്ട്ടപ്പെട്ടുപോയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ലീസിനു നല്‍കിയ കെട്ടിടമായതിനാല്‍ നാളിതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും കെട്ടിടത്തില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. വാതില്‍,ജനല്‍, ബാത്ത്‌റൂം സീലിങ് എന്നിവ തകര്‍ന്ന് കിടക്കുകയാണ്. ചുരുക്കത്തില്‍ മാനന്തവാടീ താലൂക്കിലെ ഏറ്റവും ദയനീയവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായി ഈ നിലയം മാറിയിരിക്കുകയാണ്.
ഇവിടെ 39 സ്ഥിരം ജീവനക്കാരും 9 ഹോംഗാര്‍ഡുകളും ജോലിചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള കെട്ടിടത്തില്‍ ജീവനക്കാര്‍ വളരെയധികം ബുദ്ധിമുട്ടിയാണ് മുന്‍പോട്ട് പോകുന്നത്. പൊതുജനങ്ങള്‍ക്ക് സേനയുടെ സേവനം ഏറ്റവും ആവശ്യമായി വരുന്ന വര്‍ഷക്കാലത്ത് സേനാംഗങ്ങള്‍ തന്നെ സ്വയം ജീവനും സ്വത്തും സംരക്ഷിക്കേണ്ട അവസ്ഥയാണുള്ളത്.
നിലവില്‍ മാനന്തവാടി താലുക്കിനോടനുബന്ധിച്ച് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും പുതിയ കെട്ടിടം നിര്‍മ്മിക്കുകയോ, ആരംഭം കുറിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ സ്ഥലപരിമിതിയുള്ളതും, കോടതി പരിസരമായതും സേനയുടെ സ്വാഭാവിക പ്രവര്‍ത്തനത്തിന് വിഘാതമാകുമെന്നുള്ള സാധ്യതയും ഉയരുന്നുണ്ട്.
അതു കൊണ്ടു തന്നെ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് തന്നെ പില്ലറുകള്‍ സ്ഥാപിച്ച് അടിഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും വിധത്തിലും, മുകള്‍ഭാഗം റോഡ്‌ലെവലില്‍ വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തവിധത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് സേനയുടെ പ്രവര്‍ത്തനം കാര്യക്ഷ്യമമാക്കണമെന്നുമാണ് പൊതുജനത്തിന്റെ ആവശ്യം. ഈകാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ എത്രയുംവേഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍