വെള്ളക്കെട്ടില്‍ അകപ്പെട്ട വൈദികന് തുണയായി സഹോദരങ്ങള്‍

ഒരപ്പ്: കനത്ത മഴയില്‍ വെള്ളം കയറിക്കിടന്ന ഒരപ്പു- കല്ലോടി റോഡില്‍ ഒരപ്പു കവലയ്ക്കു സമീപത്തുള്ള വെള്ളക്കെട്ടില്‍ കാറുമായി അകപ്പെട്ട വൈദികനു രക്ഷകരായി സഹോദരങ്ങള്‍. മാനന്തവാടി രൂപതവൈദികന്‍ ഫാ. ജെയിംസ് ചക്കിട്ടക്കുടിയാണ് വെള്ളത്തിലകപ്പെട്ടത്.ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഒരപ്പു സ്വദേശികളായ കഴുനാക്കല്‍ അപര്‍ണയുടേയും സഹോദരന്‍ അനന്തുവിന്റേയും ജാഗ്രതയാണ് വൈദികനു ജീവന്‍ രക്ഷിക്കുന്നതിനു കാരണമായത്. രണ്ടേനാലില്‍ പോയി മടങ്ങി വരുന്നതിനിടെ റോഡില്‍ നിന്നും മാറി ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടതിനാലാണ് രണ്ടുപേരും സമീപത്തേക്ക് പോയത്. അടുത്തെത്തി നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ആളുള്ളത് മനസ്സിലായത്. ഉടന്‍ വീട്ടിലിലുണ്ടായ പിതാവ് ബിജുവിനെ അപര്‍ണ വിളിച്ചു വരുത്തി കാറിന്റെ ഡോര്‍ തുറന്നു വൈദികനെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള പോലീസും മാനന്തവാടി അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പുതന്നെ സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികള്‍ കാറ് വലിച്ച് കരയിലേക്ക് കയറ്റിയിരുന്നു.
മുന്നറിയിപ്പ് സംവിധാനംവെച്ച് റോഡ് അടച്ച ശേഷമാണ് പോലീസ് പോയത്. ഒരപ്പ്- കല്ലോടി റോഡിലെ കലുങ്കില്‍ വെള്ളം ഉയര്‍ന്നതാണു അപകടത്തിനു കാരണമായത്. ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. കാര്‍ തെന്നിമാറി റോഡരികിലേക്ക് മാറിയതും പുഴയിലേക്ക് പതിക്കാതിരുന്നതും വലിയ അപകടം ഒഴിവാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍