ലോഡ്ജില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ച സംഭവം; യുവാവ് പിടിയില്‍

കല്‍പ്പറ്റ: ലോഡ്ജില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്‍പ്പറ്റ മെസ്സ് ഹൗസ് റോഡ് മാട്ടില്‍ വീട്ടില്‍ നൗഷിര്‍ എന്ന അങ്കു(37)വിനെയാണ് കല്പറ്റ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച്ച പുലര്‍ച്ചെ കല്‍പ്പറ്റയില്‍ വെച്ചാണ് പിടികൂടിയത്. മോഷണം, എന്‍. ഡി. പി.എസ്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. കേസില്‍ ഇനിയും രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്.
28.04.2024 ന് രാത്രി കല്‍പ്പറ്റ ചന്ദ്രഗിരി ഇന്‍ ലോഡ്ജില്‍ അതിക്രമിച്ചു കയറിയാണ് മൂന്ന് യുവാക്കള്‍ അതിക്രമം കാണിച്ചത്. ഇവര്‍ ആവശ്യപ്പെട്ട റൂം തുറന്നു കൊടുത്തില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരനെ മര്‍ദിക്കുകയും, ഫോണ്‍ പിടിച്ചു പറിച്ച് കടന്നു കളയുകയും ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍