ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു.
വിരാജ്‌പേട്ട്: കുടകിലെ ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു. ഗോണി കുപ്പ- മൈസൂരു റോഡില്‍ അമ്പൂര്‍ ബിരിയാണി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും അഞ്ച് പേരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അഗ്‌നിശമനസേനയുടെയും, പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍