സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസിക്ഷേമ ശില്‍പ്പശാലയും

കുവൈറ്റ്:ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെയും മെട്രോ മെഡിക്കല്‍ കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസികള്‍ക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ ശില്‍പ്പശാലയും സംഘടിപ്പിച്ചു.KPWA ഗ്ലോബല്‍ കോര്‍ അഡ്മിന്‍ ചെയര്‍മ്മാനും കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റുമായ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷനായ പൊതുയോഗത്തില്‍ സെക്രട്ടറി ശ്രീ റെജി ചിറയത്ത് സ്വാഗതവും രക്ഷാധികാരി ബാബുജി ബത്തേരി നയപ്രസംഗവും നടത്തി. മെട്രൊ മെഡിക്കല്‍സ് ഗ്രൂപ്പ് സി.ഇ.ഒ ഹംസ പയ്യന്നൂര്‍ ഉത്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ: അഭയ് പട്വാരി (ഇന്ത്യന്‍ ഡോക്ടേര്‍സ്സ് ഫോറം), അനിയന്‍ കുഞ്ഞ്( WKK), തനിമ കുവൈത്ത് ഭാരവാഹി ശ്രീ രഘുനാഥന്‍, ശ്രീ ഷഫാസ് അഹമദ് (ലുലു എക്‌ചേഞ്ച് മാര്‍ക്ക്റ്റിംഗ് മാനേജര്‍ ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ശ്രീ അനില്‍ ആനാട് പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു. 11 മാസം മാത്രം പ്രായമുള്ള ഒരു സംഘടന ഇത്രയും വിപുലമായി 8 രാജ്യങ്ങളിലും നാട്ടില്‍ 14 ജില്ലകളിലും രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യെ വളര്‍ന്ന് പന്തലിച്ചത് പ്രവാസിക്ക് പ്രതീക്ഷ നല്‍കുന്നു എന്ന് പൊതുവില്‍ എല്ലാവരും അഭിപ്രായപ്പെട്ടു. സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്തിയ 800റില്‍ പരം പ്രവാസികള്‍ക്ക് വരുന്ന 6 മാസം തുടര്‍ച്ചികിത്സക്ക് 20-25% ഡിസ്‌കൗണ്ട് നല്‍കും എന്ന് ശ്രീ ഹംസ പയ്യന്നൂര്‍ പ്രഖ്യാപിച്ചു.
രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 45 ഓളം കര്‍മ്മനിരതരായ വളണ്ടിയര്‍മ്മാരുടെ നേതൃത്വത്തില്‍ നോര്‍ക്ക രെജിസ്‌റ്റ്രെഷന്‍ , ക്ഷേമനിധി രെജിസ്‌റ്റ്രെഷന്‍ , നോര്‍ക്ക/ ക്ഷേമനിധി/ പ്രവാസി സംരംഭ ലോണ്‍ വിഷയങ്ങളില്‍ സംശയ നിവാരണം എന്നിവയും KPWAയുടെ ഉദ്ദേശലക്ഷ്യങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവയും വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. 800ഇല്‍ പരം സാധാരണ പ്രവാസികള്‍ക്ക് ചികിത്സ സൗകര്യവും 400 ഇല്‍ പരം ആളുകള്‍ക്ക് നോര്‍ക്ക /ക്ഷേമനിധി അംഗത്വ അപേക്ഷ പൂരിപ്പിക്കാന്‍ ക്യാമ്പ് സഹായകമായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറത്തിലെയും ഇന്ത്യന്‍ ഡെന്റിസ്റ്റ് അലയന്‍സിലെയും പ്രമുഖ ഡോക്ടര്‍മ്മാര്‍ ആരോഗ്യ പരിരക്ഷാ ക്ലാസുകള്‍ നല്‍കി. ഇന്ത്യന്‍ ഡോക്ടേര്‍സ്സ് ഫോറത്തിന്റെ (IDF) ഡോ: ഹസന്‍ ഖാന്‍ (പ്രവാസിയും ഹൃദ്രോഗങ്ങളും) ഡോ: സയ്യദ് റഹ്മാന്‍ (പ്രവാസിയും കിഡ്‌നി രോഗങ്ങളും) ഡോ: നോബിള്‍ സക്കറിയ (ഭക്ഷണശൈലിയും പ്രമേഹവും) എന്ന വിഷയങ്ങളിലും ഇന്ത്യന്‍ ഡെന്റിസ്റ്റ്‌സ് അലയന്‍സ് കുവൈത്തിന്റെ (IDAK) ഡോ: പ്രതാഭ് ഉണ്ണിത്താന്‍ (പല്ലും സംരക്ഷണമാര്‍ഗ്ഗവും) എന്ന വിഷയത്തിലും സദസിനു അറിവു പകര്‍ന്നു.
ശ്രീ ഇബ്രാഹിം , മുനീര്‍ ജസീറ കാര്‍ഗ്ഗോ, രാജന്‍, രവി പാങ്ങോട്, റഷീദ് പുതുക്കുളങ്ങര, യാസിര്‍ വടക്കന്‍, ശ്രീമതി സൂസന്‍ മാത്യു, ശോഭ നായര്‍, സീനു മാത്യു, വനജാ രാജന്‍ , രജനി, ഗിരിജ ഓമനക്കുട്ടന്‍ , റോസ് മേരി , ഷീജ സജി, റഫീക്ക് ഒളവറ, ജോയ് ജോണ്‍, ഫൈസല്‍ കാമ്പ്രത്ത്, അലി ജാന്‍, ലതീഫ് തുടങ്ങി 45 വളണ്ടിയര്‍മ്മാര്‍ പരിപാടികള്‍ നിയന്ത്രിച്ചും സംശയനിവാരണം നടത്തിയും പരിപാടി വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ആഗോളതലത്തില്‍ ഇത്തരം പ്രവാസികള്‍ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കും എന്ന് KPWA ഭാരവാഹികള്‍ അറിയിച്ചു.ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെയും മെട്രോ മെഡിക്കല്‍ കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസികള്‍ക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ ശില്‍പ്പശാലയും സംഘടിപ്പിച്ചു.പരിപാടി മെട്രൊ മെഡിക്കല്‍സ് ഗ്രൂപ്പ് സി.ഇ.ഒ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.കെ.പി.ഡബ്ല്യു.എ ഗ്ലോബല്‍ കോര്‍ അഡ്മിന്‍ ചെയര്‍മ്മാനും കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റുമായ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷതവഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍