വെള്ളമുണ്ട-പുളിഞ്ഞാല്‍ -തൊട്ടോളിപ്പടി റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം: മുസ്ലിം ലീഗ്

വെള്ളമുണ്ട: മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ വെള്ളമുണ്ട പുളിഞ്ഞാല്‍ തൊട്ടോളിപ്പടി റോഡ് ഇന്നും പ്രവൃത്തി പൂര്‍ത്തിയാകാതെ കാല്‍നട പോലും സാധിക്കാതെ ചളിക്കുളമായി മാറിയ സാഹചര്യത്തില്‍ എത്രയും വേഗം പണി പൂര്‍ത്തിയാക്കി റോഡ്ഗതാഗത യോഗ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സില്‍, ശാഖ പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷതവഹിച്ച യോഗം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി മോയി ആറങ്ങാടന്‍ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്‍പ്പറ്റ റസാഖ്,മണ്ഡലം പ്രഡിഡന്റ് സി.പി.മൊയ്ദു ഹാജി,ജനറല്‍ സെക്രെട്ടറി കെ.സി.അസീസ് കോറോം,സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍,കെ.സി.മായന്‍ ഹാജി,പി.മുഹമ്മദ്,മുതിര മായന്‍,കൊടുവേരി അമ്മദ്,ബാലന്‍ വെള്ളരിമേല്‍,സി.സി.അബ്ദുല്ല,ശറഫു മാഡംബള്ളി,ഏകരത്തു മൊയ്ദുഹാജി ,അലുവ മമ്മൂട്ടി ,പി.കെ.ഉസ്മാന്‍,സി.മമ്മുഹാജി,പി.കെ.മുഹമ്മദ്,പി.കെ.ഉസ്മാന്‍,കെ.കെ.സി.റഫീഖ്,സിദീഖ് പീച്ചാംകോട്,ആസ്യ മൊയ്ദു,ആതിക്ക ബായി,റംല മുഹമ്മദ്,തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍