OPEN NEWSER

Friday 19. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍

  • Mananthavadi
12 Jun 2024

ബാവലി: ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 54.39 ഗ്രാം എം.ഡി.എം.എ യുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായി. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ വീട്ടില്‍ നിയാസ് ടി.വി (30),  ഇട്ടപുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ്.ഇ ( 24) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും, ചെക്ക് പോസ്റ്റും ടീമും, എക്‌സൈസ്  ഇന്റലിജന്‍സ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരില്‍ നിന്ന് കാറില്‍  കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനയ്ക്കായി  കടത്തിയ എംഡി എം എ ആണ് കണ്ടെത്തിയത്.

ഒന്നാം പ്രതി  നിയാസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 52 .34 ഗ്രാം എംഡി എംഎ യും, ഇയ്യാളുടെ ഉടമസ്ഥതയിലുള്ള KL 13 AN 3402 നമ്പറിലുള്ള സ്വിഫറ്റ് കാറിന്റെ ഹാന്‍ഡ് റെസ്റ്റിന്റെ താഴ് ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 2.05 ഗ്രാം എംഡിഎംഎ യും എക്‌സൈസ് പാര്‍ട്ടി കണ്ടെത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും അതിനായി കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും എക്‌സൈസ്  വ്യക്തമാക്കി. മാനന്തവാടി ജെഎഫ്‌സിഎം  2 കോടതിയില്‍ പ്രതികളെ  ഹാജരാക്കും. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളില്‍ നിന്ന് കാറ് കൂടാതെ മൂന്ന് മൊബൈല്‍ ഫോണും, ഒരു ഐ പാഡും കണ്ടെത്തി. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി. കെ,അജയ്യ കുമാര്‍ കെ. കെ ,അനുപ് .ഇ,പ്രജിഷ് .എ .സി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്. റ്റി.ജി, സനൂപ് കെ. എസ്, ചന്ദ്രന്‍ പി. കെ., ശിവന്‍ ഇ.വി , സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍  ഷിംജിത്ത് .പി. എന്നിവര്‍ പങ്കെടുഞ്ഞു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Adelaida   30-Jun-2024

The Biggest Problem With Tiktok Pornstar And How You Can Resolve It Tiktok Pornstars


LATEST NEWS

  • ഭാവി കേരളത്തിന് വികസന പാതയൊരുക്കാന്‍ വിഷന്‍ 2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു;വയനാട്ടില്‍ രണ്ട് സെമിനാറുകള്‍
  • വന്യജീവി വാരാഘോഷേം;ഒക്ടോബര്‍ 2 മുതല്‍ 8 വരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം.
  • ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി; ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show