മൂരിക്കിടാവിനെ കാട്ടാന ആക്രമിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി വേലിയമ്പത്ത് തൊഴുത്തില്‍ കെട്ടിയിരുന്ന മൂരിക്കിടാവിനെ കാട്ടാന ആക്രമിച്ചു. വേലിയമ്പം കൊരഞ്ഞിവയല്‍ രാധാകൃഷ്ണന്റെ 3 വയസ് പ്രായമായ മൂരിക്കിടാവിനെയാണ് ആക്രമിച്ചത്. ആനയുടെ കൊമ്പ് കുത്തി മൂരികിടാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയാണ് നെയ്ക്കുപ്പവനത്തില്‍ നിന്നു കാട്ടാന തൊഴുത്തില്‍ കെട്ടിയ മൂരികിടവിനെ ആക്രമിക്കുകയും തൊഴുത്ത് പൂര്‍ണമായി തകര്‍ക്കുകയും ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍