വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

മാനന്തവാടി: വാളാട് കൂടന്‍കുന്ന് മുസ്‌ലിം പള്ളിക്ക് സമീപത്തുള്ള പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വാളാട് മുസ്ലിയാര്‍ ഹൗസില്‍ ആദില്‍ (16) ആണ് മരിച്ചത്. വാളാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. വൈകീട്ട് ആറേമുക്കാലോടെയാണ് സംഭവം.കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളി കഴിഞ്ഞ് കൈയ്യും കാലും കഴുകാനിറങ്ങിയപ്പോള്‍ പുഴയിലേക്ക് കാല്‍ തെന്നി വീണതെന്നാണെന്നു പറയുന്നു. സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ കാണാതായിടത്ത് നിനന്നും കുറച്ച് മാറി ആദിലിനെ കണ്ടെത്തി. ഉടന്‍ തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഖാലിദിന്റേയും സുമയ്യയുടേയും മകനാണ് ആദില്‍.സഹോദരന്‍: മുഹമ്മദ് അനീസ്. മൃതദേഹം നാളെ (ജൂണ്‍ 11) വാളാട് കൂടന്‍കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍