OPEN NEWSER

Sunday 01. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി സബ്ബ് ആര്‍ടിഒ യില്‍ മാത്രം ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല; പരാതിയുമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ രംഗത്ത്

  • Mananthavadi
20 May 2024

മാനന്തവാടി: മെയ് 23 മുതല്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം വന്നിട്ടുംമാനന്തവാടി താലൂക്കില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടിയുള്ള അപേക്ഷകരുടെ കാത്തിരിപ്പു തുടരുന്നു. മാനന്തവാടി സബ് ആര്‍ ടി ഒ യില്‍ നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകള്‍ ജൂണ്‍ 13 വരെ ക്രമീകരിക്കാത്തതിനാലാണ് പൊതു ജനങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ബുക്ക് ചെയ്യുവാന്‍ സാധിക്കാതെ വന്നത്. ഏകദേശം 2000 മുകളില്‍ അപേക്ഷകള്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ പക്കല്‍ തീര്‍പ്പാകാതെ ഉള്ളതിനാല്‍  ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ പൊതുജന മധ്യത്തില്‍ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി വ്യക്തമാക്കി. നിലവില്‍ അപേക്ഷകരുടെ എണ്ണം വളരെ കൂടുതല്‍ ആയതിനാല്‍ ഈ ഓഫീസില്‍ ഉള്ള ഉദ്യോഗസ്ഥ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തി സര്‍വീസുകള്‍ പുനരാരംഭിക്കുവാനും, മെയ്, ജൂണ്‍ മാസങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകള്‍ ക്രമീകരിച്ചു തരണമെന്നും  അഭ്യര്‍ത്ഥിച്ചു കൊണ്ട് അധികൃതര്‍ക്ക് പരാതി നല്‍കിയതായും സംഘടന വ്യക്തമാക്കി.


ബത്തേരിയിലും കല്‍പ്പറ്റയിലും ടെസ്റ്റിന് തിയതി കിട്ടുമ്പോള്‍ മാനന്തവാടിയില്‍ സ്ലോട് ബുക്ക് ചെയ്യുവാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണ് ഇതിന് കാരണമെന്നും  പൊതുജനങ്ങളും വിദ്യാര്‍ഥികളും പ്രവാസികളും ഇത് മൂലം ദുരിതം അനിഭവിക്കുകയാണെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
  • അഭിമാനമായി ഫിദ കെ
  • വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
  • ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
  • കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show