ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ത്തി മെമ്പര്‍മാര്‍
![ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ത്തി മെമ്പര്‍മാര്‍](http://opennewser.com/uploads/news/qauuarrakkayyauuadatahayya.jpg)
വെങ്ങപ്പള്ളി: കഴിഞ്ഞ ആഴ്ചയില്‍ പഞ്ചായത്ത് പരിധിയിലെ കോടഞ്ചേരി കുന്നില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറി കുളത്തില്‍ ഗോകുല്‍ എന്ന യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ പഞ്ചായത്ത് ഭരണ സമിതി മൗനം പാലിക്കുകയാണെന്നാരോപിച്ച് യൂഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധിച്ചു. പ്രസ്തുത മരണത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താന്‍ ബോര്‍ഡ് യോഗം തയാറായില്ല എന്ന് മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി.
ക്വാറി ആവശ്യങ്ങള്‍ പൂര്‍ത്തിയായാല്‍ കുഴി നികത്തി പഴയ പടി ഭൂമി നിരപ്പാക്കണം എന്നാണ് നിയമം. വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോറികള്‍ ഉള്ള വെങ്ങപ്പള്ളി പഞ്ചായത്തില്‍ നിരവധി ഉപേക്ഷിച്ച കോറികള്‍ വെള്ളം നിറഞ്ഞു നില്‍ക്കുകയാണ് ഇത് പൂര്‍വ സ്ഥിതിയില്‍ ആക്കാന്‍ ഇടത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നും നടപടിയും ഇല്ലെന്നാണ് യൂഡിഎഫിന്റെ ആക്ഷേപം.ഗോകുലിന്റെ മരണത്തിന് ഇടത് ഭരണ സമിതിയാണ് ഉത്തരവാദികള്‍ അതാണ് മൗനത്തിന് പിന്നില്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയാണ് യുഡിഎഫ് മെമ്പര്‍ മാര്‍ ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധിച്ചത്.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍