സ്വയം തൊഴില്‍: അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പിഎംഇജിപി) പ്രകാരം വ്യവസായ സേവന സംരംഭങ്ങള്‍ പുതുതായി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ക്കും 10 ലക്ഷം രൂപ വരെയുള്ള സേവന സംരംഭങ്ങള്‍ക്കുമാണ് വായ്പ അനുവദിക്കുക. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉല്‍പ്പാദന മേഖലയില്‍ 10 ലക്ഷം രൂപയ്ക്കും സേവന മേഖലയില്‍ 5 ലക്ഷം രൂപയ്ക്കും മുകളില്‍ പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ 8-ാം തരം ജയിച്ചിരിക്കണം. അപേക്ഷകള്‍ ംംം.സ്ശരീിഹശില.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നേരിട്ട് സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും താലൂക്ക് വ്യവസായ ഓഫീസ് വൈത്തിരി, മുട്ടില്‍ പി.ഒ, താലൂക്ക് വ്യവസായ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, മാനന്തവാടി, ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍, എന്നീ ഓഫീസുകളുമായും, വിവിധ ബ്ലോക്ക് മുനിസിപ്പാലിറ്റിയിലെ വ്യവസായ വികസന ഓഫീസര്‍മാരുമായും ബന്ധപ്പെടാം. ഫോണ്‍ ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍ 04936 202485, വ്യവസായ വികസന ഓഫീസര്‍, കല്‍പ്പറ്റ 9495240450, മാനന്തവാടി 9447111677, പനമരം 9744133265, സുല്‍ത്താന്‍ ബത്തേരി 9846363992