സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍; ഇന്ന് മെയ് ദിനം
തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓര്‍മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. തൊഴിലാളികളെയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്.
1800 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ തൊഴില്‍ സമയം 12 മണിക്കൂറായിരുന്നു. ആഴ്ച മുഴുവന്‍ ഏത് മോശം സാഹചര്യത്തിലും പണിയേടുക്കേണ്ടി വരുന്ന അവസ്ഥ. സഹിക്കെട്ട് തൊഴിലാളികള്‍ യൂണിയനുകളായി സംഘടിച്ച് രാജ്യവ്യാപകമായി സമരത്തിനിറങ്ങി. ജോലി സമയം എട്ട് മണിക്കൂറായി പരിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ആരോ ബോംബ് അറിഞ്ഞു. അന്ന് കുറേ തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിന്റെ ആധരസൂചകമായി 1894 ല്‍ അന്നത്തെ പ്രസിഡന്റ് ക്ലീവ്ലന്‍ഡ് മെയ് 1 തൊഴിലാളി ദിനമായും പൊതു അവധി ദിനമായും പ്രഖ്യാപിച്ചു.
1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, ജോലിസമയം എട്ടുമണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവെക്കണമെന്ന പ്രമേയം യോഗം പാസ്സാക്കി.
ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിച്ചത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയില്‍ പൊതു അവധിയായത്.
തൊഴിലാളി വര്‍ഗം ഏതൊരു രാജ്യത്തിന്റെയും നിര്‍ണായകമായ സാമൂഹ്യ ശക്തിയാണ്. പക്ഷേ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെ നില എല്ലായിടത്തും പരിതാപകരമാണ്. . കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന പ്രതിസന്ധി സമസ്ത മേഖലകളിലും പ്രതിഫലിക്കുമ്പോള്‍ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി .അവകാശ പ്രഖ്യാപനങ്ങള്‍ക്കൊപ്പം അവര്‍ക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ കൂടി ഉയരുന്നതാകട്ടെ ഈ മെയ് ദിനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍