OPEN NEWSER

Monday 11. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആദിവാസി സാക്ഷരത അവലോകന യോഗങ്ങള്‍  

  • Ariyippukal
23 Sep 2017

ജില്ലയിലെ 300 ആദിവാസി കോളനികളിലായി നടക്കുന്ന ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഇന്‍സ്ട്രക്ടര്‍മാരുടെ ബ്ലോക്ക്തല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ 25ന് രാവിലെ 10ന് മാനന്തവാടി ബ്ലോക്ക് ഹാള്‍, 26ന് ബത്തേരി ബ്ലോക്ക് ഹാള്‍, 27ന് പനമരം പഞ്ചായത്ത് ഹാള്‍, 28ന് കല്‍പ്പറ്റ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും. മുഴുവന്‍ ഇന്‍സ്ട്രക്ടര്‍ മാരും  പ്രേരക്മാരും കോ-ഓഡിനേറ്റര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്ക് കാനറാ ബാങ്ക് നോട്ട് ബുക്ക് നല്‍കും. ജില്ലയിലെ 300 ആദിവാസി കോളനികളില്‍ നടക്കുന്ന സാക്ഷരതാ ക്ലാസിലേക്ക് പഠിതാക്കള്‍ക്ക് 5000 നോട്ട് ബുക്ക് ജില്ലാ ലീഡ് ബാങ്ക് ആയ കാനറാബാങ്ക് നല്‍കുമെന്ന് മാനേജര്‍ എം.ഡി.ശ്യാമള അറിയിച്ചു. ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള മൂന്നാം ഘട്ട പരിശീലനം കളക്‌ട്രേററ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ് കൂമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, പി.മൊയ്തൂട്ടി, കെ.ഫിലോമിന, സ്വയാ നാസര്‍, പി.വി.ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികന്‍ പിടിയില്‍
  • ലഹരി മാഫിയയുടെ തടങ്കലില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്; രണ്ട് പേര്‍ പിടിയില്‍
  • 55 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍
  • വയനാട് വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളില്‍ സ്‌നെയര്‍ പട്രോളിംഗ് നടത്തി
  • പോക്‌സോ കേസില്‍ പിതാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show