ഈണം-2017 ഈദ്,ഓണം ആഘോഷം സംഘടിപ്പിച്ചു

പ്രവാസി വയനാട് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ വെച്ച് യു.എ.ഇ യിലെ എല്ലാ എമിറേറ്റ്‌സിലേയും അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഈണം-2017 എന്ന പേരില്‍ ഈദ്,ഓണം ആഘോഷം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പൂക്കള മത്സരം, കസേരകളി, വടംവലി, കുരുന്നു കളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.സംസാകാരിക സമ്മേളനവും, വിവിധ എമിറേറ്റ്‌സിലെ അംഗങ്ങളുടെ കലാ പ്രകടനങ്ങളും ഉണ്ടായിരുന്നു. അജ്മാന്‍ ചാപ്റ്ററിലേ പുരുഷന്മാര്‍ അവതരിപ്പിച്ച തിരുവാതിര ശ്രദ്ധേയമായി.അംഗങ്ങള്‍ക്ക് വേണ്ടി അജ്മാന്‍ ഇബ്‌ന സിന മെഡിക്കല്‍ സെന്ററിന്റെ ഫ്രീ മെഡിക്കല്‍ ക്യാമ്പും നടത്തി.
വിഭവ സമൃദ്ധമായ ഓണ സദ്യയും ,പാകിസ്താനി ഗായിക നസ്‌റിയഅമിന്‍, പിന്നണി ഗായകന്‍ സോമനാദ് ,എന്നിവര്‍ പങ്കെടുത്ത പ്രണവം മ്യൂസിക്കിന്റെ ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.സംസാകാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി അഡ്വ.മുഹമ്മദലി നിര്‍വ്വഹിച്ചു.പ്രവാസി വയനാട് യു എ ഇ ചെയര്‍മാന്‍ മജീദ് മടക്കിമല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിനോദ് പുല്‍പ്പള്ളി സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷാജഹാന്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, സെക്രട്ടറി ഷിഹാബുദ്ദീന്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ, പ്രവീണ്‍ കുമാര്‍ മേപ്പാടി, പ്രസാദ് ജോണ്‍, ഷിജി ഗിരി, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.സാബു മുണ്ടക്കുറ്റി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍