പേര്യ - ചന്ദനത്തോട് മാന്‍ വേട്ട: 2 പേര്‍ അറസ്റ്റില്‍
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചന്ദനത്തോട് ഭാഗത്ത് നിന്നും പുള്ളിമാനിനെ വേട്ടയാടി കടത്തിക്കൊണ്ട് പോകുകയും കുറ്റകൃത്യം തടയാന്‍ ശ്രമിച്ച വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാരെ വാഹനം ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളില്‍ രണ്ടു പേരെ വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. വാളാട് സ്വദേശികളായ ചാലില്‍ അയ്യൂബ്, കോമ്പി അബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുപയോഗിച്ച വാളാട് സ്വദേശിയുടെ വാഹനം KL12B 5632 നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആയുധങ്ങളും മറ്റു പ്രതികളും അന്വേഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ 23നായിരുന്നു സംഭവം നടന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍