OPEN NEWSER

Thursday 02. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുഡിഎഫിന് പോപ്പുലര്‍ഫ്രണ്ട് പിന്തുണ: രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍

  • Kalpetta
02 Apr 2024

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. രാജ്യത്ത് കലാപം ഉണ്ടാക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ടെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുകയാണ് യുഡിഎഫ്.  രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കണം. കൊലപാതകം നടത്താന്‍ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് കോണ്‍ഗ്രസ് തേടുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്ന നിലപാടില്‍ രാഹുല്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലോചിച്ച് തീരുമാനം പറയുമെന്നാണ് വിഡി സതീശന്‍ പറയുന്നത്. ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ എന്താണിത്ര ആലോചിക്കാന്‍. എല്ലാവരുടേയും വോട്ടിന് ഒരേ വിലയാണെന്നാണ് എംഎം ഹസന്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാജ്യദ്രോഹികളെയും കൂട്ടുപിടിക്കുകയാണ് രാഹുല്‍ ഗാന്ധിയും സംഘവും ചെയ്യുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അവിലും മലരും കരുതിക്കോ കുന്തിരിക്കം കരുതിക്കോ എന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ ചെയ്യുമെന്ന മുദ്രാവാക്യം മുഴക്കിയവരാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍. ബിജെപിക്കാരെ മാത്രമല്ല ചാവക്കാട് കോണ്‍ഗ്രസ് നേതാവിനെ പോലും കൊന്നവരാണ് അവര്‍. യുഡിഎഫ്- പോപ്പുലര്‍ഫ്രണ്ട് സഖ്യം വരാന്‍ എന്ത് ഡീലാണ് നടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കണം. വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിം ലീഗുമായി കൂട്ടുകൂടിയാണ് രാഹുല്‍ ഗാന്ധി മതേതരത്വം പൂത്തുലയ്ക്കുന്നത്. അര്‍ബന്‍ നക്‌സലുകളുടെ സമരത്തിന് പിന്തുണ കൊടുക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ടാണ് രാഹുല്‍ വിദേശത്ത് പോയി ഇന്ത്യാ വിരുദ്ധത പറയുന്നത്. എല്‍ഡിഎഫിന് പിഎഫ്‌ഐ- യുഡിഎഫ് ബന്ധത്തിന്റെ കാര്യത്തില്‍ നിലപാടില്ല. പിഎഫ്‌ഐ വോട്ടിന് അവരും ആഗ്രഹിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യര്‍ എന്നിവര്‍ സംബന്ധിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാടും നാടും കണ്ണീരണിഞ്ഞു; ചേകാടിക്കാരുടെ പ്രിയപ്പെട്ട കാട്ടാന 'ലക്ഷ്മി' ചരിഞ്ഞു
  • ഓപ്പറേഷന്‍ തൂഫാന്‍; ഒരു മാസത്തിനുള്ളില്‍ വയനാട്ടില്‍ 135 കേസുകള്‍; 148 പേര്‍ പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജൂലൈ 3ന് വയനാട് ജില്ലയില്‍; മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും
  • സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒന്‍പത് ജില്ലകളില്‍ മുന്നറിയിപ്പ്
  • സിനി വധക്കേസ്: പ്രതി നെടുമല ദേവസ്യയെ കോടതി വെറുതെ വിട്ടു
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐഎം
  • വയനാട് ജില്ലയില്‍ 45966 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി
  • ശക്തമായ മഴ, ശ്രദ്ധിക്കുക, ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show