വഴിവിളക്കുകള്‍ സ്ഥാപിച്ചു

പുല്‍പ്പള്ളി: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതുമായി ബന്ധപ്പെട്ട് ചെതലത്ത് റേഞ്ചിലെ ഇരുളം, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളിലെ വിവിധ കോളനികളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ചെട്ടിപ്പാമ്പറ, മാതമംഗലം, കൊമ്മന്‍ചേരി, മാരമല പത്തേക്കര്‍ ,വാറച്ചന്‍കുന്ന് ,ആനപ്പന്തി എന്നിവിടങ്ങളിലും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കുറിച്ചിപ്പറ്റ,വെളുകൊല്ലി ജംഗ്ഷന്‍, കുറിച്ചിപ്പറ്റ ഗേറ്റ്, ചണ്ണക്കൊല്ലി ഗേറ്റ് കോളറാട്ടുകുന്ന് ഗേറ്റ് കാരേരി കോളനി, അയനിമല കോളനി കേണിക്കൊല്ലി എന്നിങ്ങനെ മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായ 15 സ്ഥലങ്ങളിലാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചത്. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകള്‍ സന്ധ്യായാകുന്നതോടെ ഇരുട്ടിലാകുന്ന പ്രദേശങ്ങളില്‍ വെളിച്ചം പകരും.വന്യജീവികള്‍ ഇറങ്ങുന്നത് തടയുന്നതിന്നിനും,രാത്രി കാലങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ തിരികെ കാട്ടില്‍ കയറ്റുന്നതിനും സ്റ്റാഫിന് ഈ വിളക്കുകള്‍ ഒരു പരിധിവരെ സഹായകമാകും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍