സര്‍ക്കാര്‍ അവഗണനയെ പ്രതിരോധിച്ച് പ്രവാസി കൂട്ടായ്മയുടെ ഇടപെടല്‍; സര്‍ക്കാര്‍ അവഗണിച്ച അശരണരായ കായികവിജയികള്‍ക്ക് കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ പ്രവാസി കൂട്ടായ്മയുടെ അംഗീകാരം

ശാരീരിക വെല്ലുവിളികളെയും സര്‍ക്കാര്‍ അവഗണനകളെയും അതിജീവിച്ച് ദേശീയ തായ്ക്കോണ്ടോ ചാംമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടി തിരിച്ചെത്തിയ കേരളാ ടീമിന് കെ.പി.ഡബ്ല്യു.എ പ്രവാസി സമൂഹത്തിന്റെ വരവേല്‍പ്പ്.തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെ.പി.ഡബ്ല്യു.എ തൃശ്ശൂര്‍ രക്ഷാധികാരി ഷമീര്‍ ചിറകുഴിയുടെ നേതൃത്വത്തിലാണ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ കെ.പി.ഡബ്യു.എ തൃശ്ശൂര്‍പ്രസിഡണ്ട് അബൂബക്കര്‍ എളനാട്, വൈസ് ഉമ്മര്‍ വരവൂര്‍, ജനറല്‍ സെക്രട്ടറി ഫൈസല്‍ , ജോ.സെക്രട്ടറി ത്വാഹ ഹമീദ് കേച്ചേരി, കൂടാതെ മറ്റ് ഭാരവാഹികള്‍ പങ്കെടുത്തു
പിന്നാമ്പുറം:
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സെപ്തംബര്‍ 13 നു വിവിഡ് കേരള എന്‍.ജി.ഒ യുടെ കുവൈത്തിലെ ഭാരവാഹി ഷൈനി ഫ്രാങ്കൊ മലയാളി അസ്സോസ്സിയേഷന്‍ ഭാരവാഹികളുടെ ഒരു കൂട്ടായ്മ ഗ്രൂപില്‍ ഇട്ട അഭ്യര്‍ത്ഥന (ലെറ്റര്‍ ഇമേജ് കാണുക) ശ്രദ്ധയില്‍ പെട്ടു. ഉടനെ അവരെ ബന്ധപ്പെടുകയും ശാരീരിക വൈകല്യമുള്ളവരുടെ 5ആമത് ദേശീയ തായ്കാണ്ടോ മത്സരത്തില്‍ സെപ്റ്റംബാര്‍ 16 നു ഹിമാചല്‍പ്രദേശില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ടത് ശ്രദ്ധിക്കുകയും ഉണ്ടായി. ഉടനെ സ്‌പോര്‍റ്റ്‌സ് മന്ത്രി കൂടെയായ മുഖ്യമന്ത്രിക്ക് കെ.പി.ഡബ്യു.എ ഗ്ലോബല്‍ കോര്‍ അഡ്മിന്‍ ചെയര്‍മ്മാന്‍ മെയില്‍ അയക്കുകയും സി.എം ഓഫീസില്‍ നിന്നും സ്‌പോര്‍ട്ട്‌സ് വകുപ്പിനു അത് ഫോര്‍വാര്‍ഡ് ചെയ്യുകയും ഉണ്ടായി. എന്നിട്ടും തുടര്‍നടപടി ഒന്നും ഉണ്ടായില്ല.
നമ്മുടെ ആവേശം ഊര്‍ജ്ജമായി ഏറ്റെടുത്ത് ഉള്ള പണവുമായി ശ്രീ കിഷോര്‍ ആ 11 കുട്ടികളുമായി ട്രെയിനില്‍ പോവുകയും പങ്കെടുക്കുകയും കേരളത്തിനു അഭിമാനിക്കാം വിധം 3 സ്വര്‍ണ്ണമെഡലും 3 വെങ്കലവും കരസ്തമാക്കുകയും ചെയ്തു. ഇത് കെ.പി.ഡബ്യു.എ കോര്‍ കമ്മറ്റിയില്‍ അവതരിപ്പിക്കുകയും കെ.പി.ഡബ്യു.എ കോര്‍ കമ്മറ്റി 17 അംഗങ്ങള്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ 1000 രൂപ വെച്ച്, ഗോള്‍ഡ് മെഡലിസ്റ്റുകള്‍ക്ക് 2000 രൂപ വീതവും ബ്രോണ്‍സ് മെഡലിസ്റ്റുകള്‍ക്ക് 1000 രൂപ വീതവും ശ്രീ കിഷോറിനു 1000 രൂപയും അവരുടെ തുടര്‍ പരിശീലനത്തിനു ബാക്കി 7000 രൂപയും നല്‍കാനും ഈ വരുന്ന 22നു 11നു മണിക്ക് തൃശ്ശൂരില്‍ തിരിച്ച് എത്തുന്ന അവരെ ആദരവോടെ സ്വീകരിക്കാന്‍ തൃശ്ശൂര്‍/പാലക്കാട് കെ.പി.ഡബ്യു.എ ടീമിനോട് അറിയിക്കാനും തീരുമാനിച്ചത് പ്രകാരമായിരുന്നു വരവേല്‍പ്പ് നല്‍കിയത്.പ്രമുഖരുടെ സാനിധ്യത്തില്‍ ഈ വിജയികള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കും എന്നും അവഗണയുടെ കൈപ്പുനീര്‍ അനുഭവിച്ച പ്രവാസിക്ക് ഇവരെ അവഗണിക്കാന്‍ ആവില്ലെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ മുബാറക്ക് കാമ്പ്രത്ത് പ്രസ്താവിച്ചു.