വയനാടന്‍ വനമേഖല നാശത്തിലേക്ക്; വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി
മാനന്തവാടി:തെക്കെ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും, പ്രകൃതിരമണീയവുമായ ഒരു വനമേഖല ആയിരുന്നു വയനാട്. ജൈവവൈവിധ്യത്തിന്റെ കലവറ കൂടി ആയിരുന്നു. ദീര്‍ഘവീക്ഷണം ഇല്ലാത്ത ഇടപെടലിന്റെ ഭാഗമായി തേക്ക്, യൂക്കാലി, അക്കേഷ്യ തോട്ടങ്ങളായി മാറി. സ്വാഭാവിക വനത്തിന്റെ ശോഷണത്തില്‍ കാലാവസ്ഥ തകിടം മറിഞ്ഞു. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ന്നു. കര്‍ഷകര്‍ അശാസ്ത്രീയമായി അമിത രാസവള കീടനാശിനി പ്രയോഗത്തിലൂടെ ഒട്ടനവധി പക്ഷി മൃഗങ്ങള്‍ക്ക് വംശനാശം വന്നു. കാട്ടുപന്നിയുടെ വംശവര്‍ദ്ധന നിയന്ത്രിച്ചിരുന്ന കുറുക്കന്‍ പോയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴുകനും, കാക്കയും, കുഞ്ഞാറ്റക്കുരുവികളും വംശനാശത്തിന്റെ വക്കിലാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വയനാടന്‍ വനമേഖലയുടെ മിനീച്ചര്‍ ബള്‍ബായിരുന്ന ലക്ഷോപലക്ഷം മിന്നാമിനുങ്ങുകള്‍ നാമാവശേഷം ആയി.ഇപ്പോള്‍ ഇതാ വനത്തെ പൂര്‍ണ്ണമായും വിഴുങ്ങാന്‍ കഴിയുന്ന സെന്നകാസിയ സ്‌പെക്റ്റബിലിസ് (രാക്ഷസക്കൊന്ന, മഞ്ഞകൊന്നയുടെ കുടുംബം) അതിഭീകരമായി പടര്‍ന്നുപിടിക്കുന്നു.
സോഷ്യല്‍ ഫോറസ്ട്രിക്കാര്‍ ശരിയായ പഠനം നടത്താതെ അലങ്കാരമരമായി വിദേശത്ത് നിന്നും വിത്ത് കൊണ്ടു വന്ന് നട്ടുപിടിപ്പിച്ചതാണ്. തിരുനെല്ലി പഞ്ചായത്തിലെ വനത്തിലാണ് വ്യാപകമായി വളരുന്നത്. കൂടാതെ ബത്തേരി, മുത്തങ്ങ, ബന്ദിപൂര്‍ മേഖലയിലും കര്‍ണ്ണാടകത്തിലെ വെള്ള റയിഞ്ചിലും കടന്നു കൂടിയിട്ടുണ്ട്.
ഇതിന്റെ പ്രതേ്യകത ഏതു കാലാവസ്ഥായിലും പെട്ടെന്നു വളരുന്നു. രണ്ടാം വര്‍ഷം പൂത്ത് കായാകും. കായ് ഒന്നുപോലും നഷ്ടപ്പെടാതെ പരിസരം മുഴുവന്‍ കിളിര്‍ത്ത് നിറയും. ഇതിന്റെ പരിസരത്ത് വന്യമൃഗങ്ങളുടെ സഞ്ചാരപഥം തടയുന്ന ലന്റാന അല്ലാതെ ഒരു പുല്‍ക്കൊടി പോലും വളരില്ല. അഞ്ചുവര്‍ഷം കൊണ്ട് ഒരു മരം ആയിരക്കണക്കായി ഒരു പ്രദേശം മുഴുവന്‍ കോളനികളാക്കും. ഇതിന്റെ ഇലയോ, പൂവോ, കായോ ഒരു ജീവിയും തൊടില്ല. ഇതിന്റെ കറ ചേര് മരം പോലെ മനുഷ്യരിലും, മൃഗങ്ങളിലും പൊള്ളല്‍ ഏല്‍പ്പിക്കും.
ഇതിന്റെ അപകടം മനസ്സിലാക്കിയ വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെയും, സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം പഠിച്ച അന്നത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ് പി.തോമസ്, തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.രാജനും തീരുമാനമെടുത്ത് രണ്ട് ഘട്ടമായി 21000 ചെടികള്‍ ചെത്തിയുണക്കി. ചെത്തി ഉണക്കിയ കുറ്റിയില്‍ നിന്നും അതിന്റെ വേരില്‍ നിന്നും നൂറുകണക്കായി വീണ്ടും കിളിര്‍ത്തുവന്നത് കണ്ട് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് ഞെട്ടി. രണ്ടടി വരെ വണ്ണത്തില്‍ ഇടതൂര്‍ന്ന് വളരുന്ന സെന്ന തോട്ടത്തില്‍ വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ ഒരു ഭക്ഷണവും കിളിര്‍ക്കില്ല. തേക്ക്, യൂക്കാലി തോട്ടങ്ങളേക്കാള്‍ അപകടകാരിയാണ്. ഇതിനെ എങ്ങനെ നശിപ്പിക്കാം എന്ന് വിദഗ്ദ ചര്‍ച്ച നടക്കുന്നുണ്ട് എന്നാണ് ആക്ഷന്‍ കമ്മിറ്റിക്കു കിട്ടിയ മറുപടി. എല്ലാം വരുത്തി വെച്ച വിനയാണ്.
സെന്ന നശിപ്പിക്കാന്‍ മരം മുറിച്ച് കുറ്റിയില്‍ മണ്ണെണ്ണ ഒഴിക്കലാണ് ഏകമാര്‍ഗ്ഗം. ഇതിന് നിയമം അനുവദിക്കുന്നില്ല എന്നാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് പറയുന്നത്. കേരള, കര്‍ണ്ണാടക, തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് സംയുക്തമായി പരിശ്രമിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായും ഉ•ൂലനം നടത്താന്‍ പറ്റുകയുള്ളൂ.
ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വനത്തെ വ്യവസായ വല്‍ക്കരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം ആണ് സ്വഭാവിക വനവല്‍ക്കരണത്തിന്റെ മറവില്‍ മഹാഗണി വനത്തില്‍ വെച്ചു പിടിപ്പിക്കുന്നത്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാത്രം അഞ്ചുലക്ഷം മഹാഗണി നട്ടുകഴിഞ്ഞു. ഭീമാകാരമായി വളരുന്നതും അതിന്റെ വേരുകള്‍ മണ്ണിനു മുകളില്‍ വള്ളിക്കെട്ടുപോലെ വളര്‍ന്ന് അതില്‍നിന്നും നൂറ് കണക്കായി മരങ്ങള്‍ വളരും. മുഴുത്ത മാങ്ങയോളം വലുപ്പം വരുന്ന ഇതിന്റെ കായ മൂത്ത് പൊട്ടി രണ്ടുകിലോമീറ്റര്‍ ദൂരം കാറ്റില്‍ പറന്ന് നൂറ് കണക്കായി വളരും. മറ്റൊരു മരമോ, ചെടിയോ കിളിര്‍ക്കാന്‍ ഇവ അനുവദിക്കില്ല. ജൈവസമ്പുഷ്ടം അല്ലാത്ത ഇതിന്റെ ഇലകള്‍ മണ്ണില്‍ അഴുകി ലയിക്കില്ല. ഉദാഹരണം കണ്ണൂര്‍ ജില്ലയിലെ കണ്ണവം റെയിഞ്ചില്‍ പേരാവൂര്‍, കൂത്ത്പറമ്പ് പാതേയാരത്തു കാണാം. ഇതുമുറിച്ചു വിറ്റാല്‍ നല്ല വില കിട്ടും. ഇതാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബിസിനസ്സ് താല്‍പര്യം. മഹാഗണി ഫോറസ്റ്റില്‍ നടരുത് എന്ന് തിരുനെല്ലി പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജിംഗ് കമ്മിറ്റി ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിനോട് നിര്‍ദ്ദേശിച്ചിരുന്നു. വയനാട്ടിലെ മുഴുവന്‍ ബി.എം.സികളുടേയും തൃതല പഞ്ചായത്ത് പ്രസിഡന്റുമാരുടേയും, സ്വാമിനാഥന്‍ ഫൗണ്ടേഷന്റെയും സംയുക്ത യോഗത്തില്‍ മഹാഗണി തേക്ക്, യൂക്കാലി, അക്കേഷ്യ തോട്ടങ്ങള്‍ മുറിച്ചു മാറ്റി സ്വാഭാവികവനവല്‍ക്കരണത്തിലൂടെ വയനാടിനെ രക്ഷിക്കണം എന്ന് പ്രമേയം പാസ്സാക്കിയിരുന്നു.
ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഇത്തരം പ്രവൃത്തികൊണ്ട് ഇനി ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ വനത്തില്‍ ഒരു വന്യജീവിക്കും വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തും. വന്യമൃഗശല്യം കൊണ്ട് ജനങ്ങള്‍ വയനാട്ടില്‍ നിന്നും കൂട്ടപാലായനം ചെയ്യേണ്ടിവരും. ഇത്തരം പ്രവൃത്തിയുടെ പിന്നില്‍ ഇങ്ങനെ ഒരു ഗൂഢനീക്കം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അമിത രാസവള കീടനാശിനി പ്രയോഗം കൊണ്ട് വയനാട്ടില്‍ മനുഷ്യര്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗം കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്നു. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 178 ആളുകള്‍ 2011 നു ശേഷം ക്യാന്‍സര്‍ രോഗികളായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പകുതിയില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെട്ടു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ക്യാന്‍സര്‍ രോഗികള്‍ ഇതിലും കൂടുതല്‍ വരും. ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ തെറ്റായ നടപടിയുടെ ഭാഗമായി ജൈവസമ്പത്ത് നഷ്ടമാവുകയും കാലാവസ്ഥാ വ്യതിയാനത്തില്‍ വയനാട് ഊഷര ഭൂമിയാകുന്നു. ഇതിന് എതിരെ വയനാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ രാഷ്ട്രീയ സാമൂഹിക ജനവിഭാഗങ്ങളും ഒന്നിച്ച് ശബ്ദിച്ച് നാടിനെ രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms