ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം നടത്തി
കല്‍പ്പറ്റ; ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 5295 കോടി രൂപ വയനാട് ജില്ലയില്‍ വിവിധ ബാങ്കുകള്‍ വായ്പകള്‍ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാര്‍ഷിക പ്ലാനിന്റെ 76 ശതമാനമാണ്. ഇതില്‍ 2737 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 685 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 1001 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 4423 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് വിതരണം ചെയ്തത്. മൂന്നാം പാദത്തില്‍ ബാങ്കുകളുടെ വായ്പ നീക്കിയിരുപ്പ് 10456 കോടിയായി വര്‍ധിച്ചു. നിക്ഷേപം 8258 കോടിയാണ്.
ഡെപ്യൂട്ടി കളക്ടര്‍ എസ് രമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്നാം പാദത്തിന്റെ പ്രകടനം അവലോകനം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് ജില്ലാ ലീഡ് ബാങ്ക് തയ്യാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാനിന്റെ പ്രകാശനം ഡെപ്യൂട്ടി കളക്ടര്‍ നിര്‍വഹിച്ചു. 7500 കോടി രൂപയുടെ വായ്പാ ലക്ഷ്യമാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ലീഡ് ബാങ്ക് മുന്നോട്ടുവയ്ക്കുന്നത്.
ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് മാനേജറുമായ ഇ.കെ രഞ്ജിത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍, നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസറും അസിസ്റ്റന്റ് ജനറല്‍ മാനേജറുമായ വി.ജിഷ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.കെ മുജീബ്, അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജി, കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ബാലസുബ്രമണ്യം, കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്ക് പ്രധിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍