OPEN NEWSER

Sunday 20. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയില്‍ കൊമ്പുകോര്‍ക്കാന്‍ ബിജെപിയും എസ്പിയും

  • National
27 Feb 2024

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയില്‍ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ ബിജെപിക്ക് ഏഴെണ്ണം ജയിക്കാന്‍ സാധിക്കും. സമാജ്വാദി പാര്‍ട്ടിക്ക് രണ്ടും സീറ്റുകളില്‍ ഉത്തര്‍പ്രദേശില്‍ വിജയിക്കാം. പത്താം സീറ്റില്‍ ഇരു പാര്‍ട്ടികളും കൊമ്പുകോര്‍ക്കും. കര്‍ണാടകയിലെ നാലില്‍ മൂന്നെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാര്‍ഥിയും രംഗത്തുണ്ട്.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എട്ടാമത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേര്‍ മത്സരത്തിനുണ്ട്. 403 അംഗ നിയമസഭയിലെ നിലവിലെ അംഗബലം 399 ആയതിനാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 37 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ ആവശ്യമാണ്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് 252ഉം എന്‍.ഡി.എയ്ക്ക് ആകെ 277 എം.എല്‍.എമാരുമാണുള്ളത്.

സമാജ്വാദി പാര്‍ട്ടിക്ക് 108 പേര്‍. 'ഇന്ത്യ' മുന്നണി പാര്‍ട്ടികളുടെ പിന്തുണയോടെ അത് 110 ആയി ഉയര്‍ന്നേക്കാം. ഇതനുസരിച്ച് ബി.ജെ.പിക്ക് എട്ടാം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള വോട്ടുകളില്ല.
'ഇന്ത്യ' മുന്നണിക്ക് ഒരു വോട്ടിന്റെയും കുറവുണ്ട്.

ഹിമാചല്‍ പ്രദേശിലെ 68 അംഗ നിയമസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 35 ഒന്നാം മുന്‍ഗണന വോട്ടുകള്‍ ആവശ്യമാണ്. കോണ്‍ഗ്രസിന് 40 ഉം ബി.ജെ.പിക്ക് 25ഉം എം.എല്‍.എമാരുമാണുള്ളത്.
കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഗ്വിക്കെതിരെ ഹര്‍ഷ് മഹാജനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

കര്‍ണാടകയില്‍ നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ജി.സി ചന്ദ്രശേഖര്‍, ബി.ജെ.പിയുടെ നാരായണ്‍ ബന്തേജ് എന്നിവര്‍ക്കൊപ്പം ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ഡി. കുപേന്ദ്ര റെഡ്ഡിയും മത്സര രംഗത്തുണ്ട്.
224 അംഗ നിയമസഭയില്‍ വിജയിക്കാന്‍ 45 ഒന്നാം മുന്‍ഗണന വോട്ടുകള്‍ വേണം.134 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് മൂന്ന് സ്വതന്ത്രര്‍മാരുടെ പിന്തുണയോടെ മൂന്നുപേരെ ജയിപ്പിക്കാം.
66 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആകും.എന്‍.ഡി.എ മുന്നണിയിലുള്ള ജെ.ഡി.എസിന് 19 അംഗങ്ങള്‍ മാത്രമേയുള്ളു.

രാജ്യസഭയിലെ ആകെ ഒഴിവു വരുന്ന 56 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവര്‍ അടക്കം 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .20ല്‍ ജയിച്ച ബി.ജെ.പിക്കാണ് കൂടുതല്‍ നേട്ടം.
കോണ്‍ഗ്രസ് (6), തൃണമൂല്‍ കോണ്‍ഗ്രസ് (4), വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (3), ആര്‍.ജെ.ഡി (2), ബി.ജെ.ഡി (2), എന്‍.സി.പി, ശിവസേന, ബി.ആര്‍.എസ്, ജെ.ഡി.യു( ഒന്ന് വീതം) സ്ഥാനാര്‍ത്ഥികളും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   12-Apr-2024

otdga2


   21-Mar-2024

zukgx4


↕ Transfer 36 649 $. Withdrаw > https://telegra.p   18-Mar-2024

g1eiqk


↕ Withdrawing 38 770 US dollars. GЕТ > https://fo   11-Mar-2024

j3zwza


↕ Transaction 42 059 USD. Gо tо withdrаwаl > http   29-Feb-2024

xgkbz6


LATEST NEWS

  • സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മെഡിക്കല്‍ കേളേജായ വര്‍ഷം അധികം എത്തിയത് 1,33,853 പേര്‍
  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show