മുള്ളന്‍കൊല്ലിയില്‍ കടുവ കൂട്ടിലായി

പുല്‍പ്പള്ളി: കഴിഞ്ഞ ഒരു മാസത്തോളമായി പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് രാവിലെ 9.30ഓടെ കടുവ കുടുങ്ങിയത്. വിവരമറിഞ്ഞ ഉടന്‍തന്നെ വനപാലകര്‍ സ്ഥലത്തെത്തി കടുവയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കടുവയുടെ പ്രായവും ആരോഗ്യസ്ഥിതിയും വ്യക്തമാവുകയുള്ളുവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം കടുവയെ കാട്ടില്‍ തുറന്നുവിടരുതന്നെവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ചത് ചെറിയ സംഘര്‍ഷത്തനിടയാക്കി. പോലീസ് എത്തിയാണ് നാട്ടുകാരെ പിരിച്ചുവിട്ടത്. കടുവയെ കൊണ്ടുപോയ വഴികളിലെല്ലാം നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി. വലിയ പോലീസ് സുരക്ഷയുടെ അകമ്പടിയോടെയാണ് കടുവയെ കുപ്പാടിയിലേക്ക് കൊണ്ടുപോയിട്ടുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍