ഒന്നരവര്‍ഷത്തിനകം സമ്പൂര്‍ണ്ണ പാര്‍പ്പിടം ആദിവാസി ഭവന നിര്‍മ്മാണത്തിലെ അപാകങ്ങള്‍ പരിഹരിക്കും: ജില്ലാകളക്ടര്‍

ഒന്നരവര്‍ഷത്തിനകം ജില്ലയിലെ മുഴുവന്‍ ആദിവാസി കുടുംബത്തിനും വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചുകൊടുക്കുമെന്ന് ജില്ലാകളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ജില്ലയിലെ ഊരുമൂപ്പന്‍മാര്‍ക്കായി നടത്തിയ ഓണസദ്യയ്ക്ക് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പ്രതികരിക്കുയായിരുന്നു അദ്ദേഹം. വിവിധ ആദിവാസി കോളനികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിജീവന ദുരിതങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഓരോ പഞ്ചായത്ത് തലത്തിലും ആദിവാസി വീടുനിര്‍മ്മാണം കാര്യക്ഷമമാക്കും. ഇടനിലക്കാരെ ഒഴിവാക്കി ആദിവാസി വീടുകളുടെ നിര്‍മ്മാണം പട്ടികവര്‍ഗ്ഗ സൊസൈറ്റി വഴി നടത്തും. സൊസൈറ്റികള്‍ ഏറ്റെടുത്ത് നടത്തുന്ന വീടുകളുടെ നിര്‍മ്മാണം കൃത്യമായ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയും ജില്ലാതലത്തില്‍ രൂപവത്കരിക്കും. നിലവില്‍ ജില്ലയില്‍ 3900 ആദിവാസി വീടുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഒന്നര വര്‍ഷത്തിനകം ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീയാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വീട് നിര്‍മ്മാണത്തിന് ഇപ്പോള്‍ അനുവദിക്കുന്ന മൂന്നര ലക്ഷം രൂപ പരിമിതമാണെന്നാണ് പരാതികള്‍ ഉയരുന്നത്. ഇക്കാര്യം പരിശോധിക്കും. കോളനികളില്‍ ശൗചാലയങ്ങളുടെ അഭാവം ഉണ്ടെങ്കില്‍ അത് ഉടന്‍ പരിഹരിക്കും. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന മുക്ത ലക്ഷ്യത്തിന് ഇത് അപവാദമാണ്. ഈകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.സ്വച്ഛ് ഭാരതമിഷന്‍ പദ്ധതിയില്‍ കോളനികളില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ നിര്‍മ്മിക്കും. കാരാപ്പുഴ ,ചീപ്രം കേളനിയിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രൈബല്‍ ഡെവലപ്പ്്‌മെന്റ് അധികൃതരെ ചുമതലപ്പെടുത്തി.
ആദിവാസികള്‍ക്ക്് അത്യാവശ്യത്തിന് ആസ്പത്രികളില്‍ ചികിത്സക്കായി എത്തുന്നതിന് ആംബുലന്‍സ് ലഭിക്കുന്നില്ല എന്ന പരാതി പരിശോധിക്കും. ജില്ലയില്‍ ആറ് ആംബുലന്‍സുകളുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഇവയുടെ സേവനത്തിനായി ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കും. ആദിവാസി കോളനികള്‍ നേരിടുന്ന കുടിവെള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം അടിയന്തിര പ്രാധാന്യം നല്‍കി പരിഹരിക്കും. ആദിവാസി കോളനികളില്‍ പഞ്ചായത്തും ജലനിധിയും നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആദിവാസികള്‍ക്കായി വിതരണം ചെയ്യാന്‍ കൂടുതല്‍ ഭൂമി കണ്ടെത്തും. ഭൂരഹിതരായ ആദിവാസികളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. ഓണിവയലിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ആദിവാസികളുടെ പ്രശ്‌നങ്ങളും പരിഹരിക്കും.
പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ധനകാര്യ പരിശോധന വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ബസ്സുകള്‍ നിരത്തിലിറക്കാന്‍ ഇനിയും പത്ത് ലക്ഷം രൂപയെങ്കിലും വേണം. ഇതിനെക്കുറിച്ച് പഠിക്കാന്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍, ആര്‍.ടി.ഒ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അനുദിനം ഗതാഗതകുരുക്ക് നേരിടുന്ന വയനാട് ചുരം യാത്ര സുഗമമാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. വലിയ വാഹനങ്ങള്‍ വഴി തിരിച്ചിവിടുന്നതിനും ബദല്‍ പാതയുടെ നിര്‍മ്മാണ വേഗത്തിനവേണ്ടിയും പരിശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസും മുഖാമുഖത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍