OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗുണ്ടല്‍പേട്ടയില്‍ മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു.

  • National
12 Dec 2023

ഗുണ്ടല്‍പേട്ട: ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്ല്‍പേട്ട താലൂക്കിലെ ഹാദി താഴ്വരയ്ക്ക് സമീപം ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിന്റെ അരികില്‍ ആദിവാസി മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു. ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയില്‍ താമസിക്കുന്ന ബസവ (54) നെയാണ് കടുവ കൊലപ്പെടുത്തിയത്. ബസവ ഞായറാഴ്ച കരകൗശല വസ്തുക്കള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തിങ്കളാഴ്ചയായിട്ടും ഇയാള്‍ എത്താതായതോടെ ആശങ്കയിലായ വീട്ടുകാര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, ഇയാളെ കണ്ടെത്താനായില്ല.ഒടുവില്‍ ചൊവ്വാഴ്ച വനംവകുപ്പിനെ വിവരമറിയിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് വനമേഖലയുടെ ഭാഗമായ വീരേശ്വര ഗുഡ്ഡയില്‍ ബസവന്റെ മൃതദേഹം മുഖവും ശരീരത്തിന്റെ ചെറിയൊരു ഭാഗവുമായി കണ്ടെത്തിയത്. ബന്ദിപ്പൂരിലെ നഞ്ചന്‍ഗുഡു താലൂക്കിലെ ബള്ളൂര്‍ ഹുണ്ടിക്കടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കര്‍ഷക സ്ത്രീയെ കടുവ കൊന്നു തിന്നിരുന്നു. കഴിഞ്ഞ ഒരുമാസത്തില്‍ 3 പേരെയാണ് കര്‍ണ്ണാടകയില്‍ കടുവ കൊന്ന് തിന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show