ബാവലി ജിയുപിഎസില്‍ സഹവാസ ക്യാമ്പ് നടത്തി

ബാവലി: ജിയുപിഎസ് ബാവലിയില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സഹവാസ ക്യാമ്പ് നടത്തി. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ വി.പി പ്രേമദാസ് അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പ്രകൃതിയും മനുഷ്യനും, ചിത്ര രചനകളരി, നാടക കളരി, വാന നിരീക്ഷണം, കായിക പരിശീലനം, ഇഴജന്തുക്കളും മനുഷ്യനും, യോഗ പരിശീലനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍, എസ്എസ്എസ്എസ് കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍, ലത എന്‍ വി, മുഹമ്മദ് ഷെരീഫ്, നീന ജോര്‍ജ്, ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
ബാവലി ജിയുപിഎസില്‍ സഹവാസ ക്യാമ്പ് നടത്തിബാവലി: ജിയുപിഎസ് ബാവലിയില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സഹവാസ ക്യാമ്പ് നടത്തി. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ വി.പി പ്രേമദാസ് അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പ്രകൃതിയും മനുഷ്യനും, ചിത്ര രചനകളരി, നാടക കളരി, വാന നിരീക്ഷണം, കായിക പരിശീലനം, ഇഴജന്തുക്കളും മനുഷ്യനും, യോഗ പരിശീലനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.
പിടിഎ പ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍, എസ്എസ്എസ്എസ് കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍, ലത എന്‍ വി, മുഹമ്മദ് ഷെരീഫ്, നീന ജോര്‍ജ്, ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍