OPEN NEWSER

Tuesday 30. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എന്റെ വോട്ട് എന്റെ അവകാശം ബോധവ്തകരണവുമായി ഇലക്ഷന്‍ വിഭാഗം

  • Kalpetta
07 Dec 2023

വാഴവറ്റ: കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി വയനാട്  ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി.  വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടല്‍, വോട്ടര്‍മാരുടെ അവകാശങ്ങള്‍, വോട്ടിങ്ങിന്റെ സുതാര്യതകള്‍ എന്നിങ്ങനെയുള്ള വിവിധതല ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് വിഭാഗം നേതൃത്വം നല്‍കുന്നത്.  ഗോത്ര സങ്കേതങ്ങള്‍, കലാലയങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീപ്പ്, ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ ക്യാമ്പെയിനുകള്‍ നടക്കുന്നത്.

വാഴവറ്റ മെന്റല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഇലക്ഷന്‍ ബോധവല്‍ക്കരണ ക്ലാസും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രവര്‍ത്തനവും നടത്തി. മാനന്തവാടി താലൂക്കിലെ കരുണാലയം വൃദ്ധസദനത്തില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം , സ്വീപ്പ് , ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബ് ഗവ. കോളേജ് മാനന്തവാടി, മാനന്തവാടി താലൂക്ക് ഇലക്ഷന്‍ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും, തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.

കുടുംബശ്രീ  ജില്ലാ ക്യാമ്പില്‍ ജില്ലയിലെ നഗര സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മാര്‍ക്കും ഉപസമിതി കണ്‍വീനര്‍മാര്‍ക്കും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും , വോട്ടിംഗ് സുതാര്യത സംബന്ധിച്ച അവബോധം നല്‍കുകയും ചെയ്തു. സ്വീപ് കോഡിനേറ്ററും ഡെപ്യൂട്ടി കളക്ടറുമായ കെ.ദേവകി , ബത്തേരി തഹസില്‍ദാര്‍ വി.കെ.ഷാജി  ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ.യേശുദാസ്, ഇലക്ട്രറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്‌കുമാര്‍  എന്നിവര്‍ നേതൃത്വം നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ രാപകല്‍ സമരം നാളെ തുടങ്ങും
  • പാടിച്ചിറയിലും കടുവ സാന്നിധ്യം.
  • ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • എംഎല്‍എ ഫണ്ട് അനുവദിച്ചു
  • താമരശ്ശേരി ചുരത്തില്‍ 2026 ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണം
  • ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഇന്ന് ആരംഭിക്കുമെന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ പ്രസ്താവന: നാട്ടുകാരെ പച്ചയ്ക്ക് പറ്റിച്ചതായി കെ റഫീഖ്
  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
  • വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show