ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

കണ്ണോത്ത്മല: ബൈക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. കണ്ണോത്ത്മല പള്ളിക്കണ്ടി മറിയം (53) ആണ് മരിച്ചത്. മാനന്തവാടിയിലെ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരിയായ മറിയം മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച കണ്ണോത്തുമല വെച്ചായിരുന്നു സംഭവം. തെരുവുനായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും മറിയത്തിന് തലയ്ക്ക് സാരമായി പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മറിയത്തിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ്: മൊയ്തു നാല് വര്‍ഷം മുമ്പ് വിദേശത്ത് വെച്ച് മരണപ്പെട്ടിരുന്നു. മക്കള്‍: മന്‍സൂര്‍, മാജിദ, മുഹമ്മദ് മുബീന്‍, മാഷിദ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍