ഡി.ഡി.ഒ.മാര്‍ക്ക് പരിശീലനം
കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിലെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗങ്ങളായ ജീവനക്കാരുടെ മുന്‍കാല പ്രീമിയം കിഴിക്കല്‍ വിവരങ്ങള്‍ അതത് ഡ്രായിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ വഴി ഓണ്‍ലൈനായി സ്വീകിരിക്കുന്നു. ആയതിന് പോലീസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഒഴികെയുള്ള സ്പാര്‍ക്ക് വഴി ശമ്പളം മാറുന്ന ജില്ലയിലെ ഓഫീസുകളിലെ ഡി.ഡി.ഒ.മാര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ എല്ലാ ഡി.ഡി.ഒ.മാരും പങ്കെടുക്കണമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു. തീയതിയും സ്ഥലവും യഥാക്രമം: സെപ്റ്റംബര്‍ 14ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ 1 വരെ ജില്ലാ ട്രഷറിയുടെ പരിധിയിലുള്ള ഡി.ഡി.ഒ.മാര്‍ക്കും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ വൈത്തിരി സബ് ട്രഷറിയിലുള്ള ഡി.ഡി.ഒ.മാര്‍ക്കും. സെപ്റ്റംബര്‍ 15ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ 10 മുതല്‍ 1 വരെ മാനന്തവാടി സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്കും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ ദ്വാരക സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്കും. സെപ്റ്റംബര്‍ 16ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ 10 മുതല്‍ 1 വരെ സുല്‍ത്താന്‍ ബത്തേരി സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്കും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ പുല്‍പ്പള്ളി സബ്ട്രഷറി, നടവയല്‍ സബ്ട്രഷറി എന്നിവയുടെ പരിധിയിലുള്ളവര്‍ക്കും.