OPEN NEWSER

Wednesday 12. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രണ്ടാഴ്ചക്കിടെ ഓരേ കടയില്‍ മൂന്ന് തവണ മോഷണം

  • S.Batheri
20 Nov 2023

പുല്‍പ്പള്ളി: നവംബര്‍ മാസത്തില്‍ മാത്രം സീതാമൗണ്ട് സ്വദേശി മൂര്‍പ്പനാട്ട് ജോയിയുടെ ഉടമസ്ഥതയില്‍ പുല്‍പ്പള്ളി ആനപ്പാറ റോഡിലുള്ള കടയില്‍  തുടര്‍ച്ചയായി നടന്നത് മൂന്ന് മോഷണങ്ങള്‍. നവംബര്‍ ഏഴിനായിരുന്നു ആദ്യ മോഷണം നടന്നത്. വ്യാപാര സ്ഥാപനത്തോട് ചേര്‍ന്നുള്ള നഴ്സറിയുടെ പൂട്ടുതകര്‍ത്ത് അകത്തു കടന്ന കള്ളന്‍ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ മോഷ്ടിച്ചു. നവംബര്‍ 14നായിരുന്നു അടുത്ത മോഷണം. നഴ്സറിയോട് ചേര്‍ന്ന കൂള്‍ബാറില്‍ കടന്ന കള്ളന്‍ 15000 രൂപയോളം വിലമതിക്കുന്ന സാധനങ്ങളും പണവും കവര്‍ന്നു. രണ്ട് തവണ നടന്ന മോഷണങ്ങളുടേയും ദൃശ്യങ്ങളെല്ലാം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കള്ളന്റെ മുഖം ഇതില്‍ വ്യക്തമല്ല. 19 രാത്രി ഒമ്പത് മണിയോടെയായിരുന്നു അവസാനം മോഷണം നടന്നത്. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും കച്ചവടത്തിനുവെച്ച സാധനങ്ങളും മോഷ്ടിച്ചിട്ടുണ്ട്. കടയിലെ സി.സി.ടി.വി.യുടെ ബന്ധം വിഛേദിച്ച ശേഷമാണ് കള്ളന്‍ കടന്നുകളഞ്ഞത്. പത്രിവിതരണ ഏജന്റായ ജോയി പുലര്‍ച്ചെ പത്രവിതരണം നടത്തിയ ശേഷം രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആരെങ്കിലും വ്യക്തിവിരോധം തീര്‍ക്കാനാണോ തുടര്‍ച്ചയായി മോഷണം നടത്തുന്നതെന്നാണ് ജോയിയുടെ സംശയം. സംഭത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ
  • തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെ.റഫീഖ്
  • ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
  • പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
  • ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്; സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി
  • കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്
  • ബെയ്‌ലി ഉത്പന്നങ്ങള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ നിര്‍മ്മിക്കും; കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു
  • വയനാട് ജില്ലയ്ക്ക് ദേശീയ അംഗീകാരം; നീതി ആയോഗിന്റെ യൂസ് കേസ് ചലഞ്ചില്‍ നാല് പുരസ്‌കാരങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show