മുന്നണി മാറ്റമില്ല, അതിന് ആരെങ്കിലും വെള്ളം വച്ചാല്‍ തീ കത്തില്ല: സാദിഖലി ശിഹാബ് തങ്ങള്‍

ബത്തേരി: മുന്നണി മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതില്‍നിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാല്‍ തീ കത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ബത്തേരിയില്‍ മുസ്ലിം ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറണമെങ്കില്‍ ബാങ്കിന്റെ വാതില്‍ വഴി കയറേണ്ട കാര്യം ലീഗിനില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നിലനിര്‍ത്തേണ്ടത് ലീഗിന്റെ ഉത്തരവാദിത്തമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
''മുന്നണി മാറണമെങ്കില്‍ ബാങ്കിന്റെ വാതിലില്‍ കൂടി കടക്കേണ്ട കാര്യമൊന്നും മുസ്ലിം ലീഗിനില്ല. മുന്നണി മാറണമെങ്കില്‍ തുറന്നു പറയൂ. കാര്യകാരണ സഹിതം തുറന്നു പറയൂ. ഇപ്പോള്‍ അതിന്റെ സാഹചര്യം തന്നെ ഇവിടെ നിലനില്‍ക്കുന്നില്ല. മുന്നണി ഉറപ്പിക്കാനുള്ള കാര്യകാരണങ്ങളാണ് ഇവിടെയുള്ളത്. മുന്നണി മാറാനുള്ള കാര്യകാരണങ്ങളായി ചിലര്‍ പറയുന്നതിന്റെ ആയിരമിരട്ടി കാര്യകാരണങ്ങള്‍ മുന്നണി ഉറപ്പിക്കുവാന്‍ ഉണ്ട്. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ മുന്നോട്ടു പോകണം. വേറെ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്തു വച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ല''- അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മുസ്ലിം ലീഗ് യുഡിഎഫിന്റെ നെടുംതൂണായി മുന്നണിയിലുണ്ടാകും. സംസ്ഥാന സര്‍ക്കാരിനെ മാറ്റാന്‍ മുന്നിലുണ്ടാകും. ലീഗ് വിശ്വാസവഞ്ചന കാണിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍