OPEN NEWSER

Sunday 27. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോഡ്ജ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; രണ്ടാമനും കസ്റ്റഡിയില്‍

  • Mananthavadi
30 Sep 2023

മാനന്തവാടി: ലോഡ്ജില്‍ മുറി നല്‍കാന്‍ അഡ്വാന്‍സ്  പണം ചോദിച്ചതിന് ജീവനക്കാരനായ രാജന്‍ എന്ന മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാമനെയും  മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.കണ്ണൂര്‍ കോടിയേരി മൂഴിക്കര  ശ്രീരാഗ് വീട്ടില്‍ മില്‍ഹാസ് (22) നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയ്യാളുടെ  സുഹൃത്ത് ഷമീറിനെ ഇന്ന് വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യവും മറ്റും വിശദമായി പരിശോധിച്ചതില്‍ ഷമീറിനൊപ്പം മില്‍ഹാസും മര്‍ദിക്കുന്നതായി വ്യക്തമായതിനാലും, പരാതിക്കാരന്റെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കൊടിയേരിലെത്തി  മില്‍ഹാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

മാനന്തവാടി എരുമത്തെരുവിലെ സന്നിധി ലോഡ്ജിലാണ് ഇരുവരും അക്രമ സ്വഭാവം കാണിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കും മര്‍ദനമേറ്റതായി പരാതി ഉന്നയിച്ച പ്രതികള്‍ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന്  ക്രൂരമായി മര്‍ദിച്ചെന്ന രാജന്റെ മൊഴിയുടെയും, സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരേയും വീട്ടിലെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇരുവരും സഞ്ചരിച്ച കെ എല്‍ 58 എ ഇ 0427 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

മര്‍ദനത്തെ തുടര്‍ന്ന് രാജന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.സംഭവ സമയം സ്ഥലത്തെത്തിയ പോലീസിനോട് മര്‍ദനമേറ്റ പരാതിയുമായി ഇരുവിഭാഗവും സമീപിച്ച പശ്ചാത്തലത്തില്‍ രണ്ട് വിഭാഗത്തോടും ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയും തുടര്‍ നടപടിയുടെ ഭാഗമായി രാജന്റെ പരാതി പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. അതിക്രമിച്ച് കയറി കൈ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അതിന് അനുസരിച്ചുള്ള ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പോലീസ് ആദ്യം ചുമത്തിയിരുന്നത്.എന്നാല്‍ പിന്നീടാണ് ക്രൂര മര്‍ദനത്തിന് രാജന്‍ ഇരയായതായുള്ള സിസിടിവി ദൃശ്യം പുറത്ത് വരുന്നതും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show