നമ്മള് പാവം എസ് ടിയല്ലേ.., അതായിരിക്കാം നമ്മളെ ഓര് പറ്റിക്കുന്നത്..

മാനന്തവാടി ബിവറേജില്‍ ആദിവാസികളെ വഞ്ചിക്കുന്നതായി വ്യാപക പരാതി. വിലകുറഞ്ഞ മദ്യം വിലകൂട്ടി നല്‍കുകയും, ബില്‍തുക മറയത്തക്കവിധത്തില്‍ സീല്‍ വെക്കുകയും ചെയ്യുന്നതായാണ് പരാതി ഉയരുന്നത്. രണ്ടായിരും രൂപയുടെ നോട്ട് നല്‍കിയാല്‍ ബാക്കിനല്‍കുന്ന തുകയിലും വെട്ടിപ്പ്. വിലകൂടിയ മദ്യം പാവങ്ങള്‍ക്കും, വിലകുറഞ്ഞ മദ്യം ഇടത്തരക്കാര്‍ക്കും നല്‍കാതെ തരത്തിനനുസരിച്ച് വെട്ടിപ്പ് നടത്തുന്നതായും ആരോപണം. ബില്ലടിക്കുന്നിടത്തും മദ്യം എടുത്തുതരുന്നിടത്തും തങ്ങള്‍ വഞ്ചിക്കപ്പെടുന്നതായി ആദിവാസകള്‍ ഓപ്പണ്‍ ന്യൂസറിനോട് പരാതിപ്പെട്ടു.
ദിവസങ്ങളായി കേള്‍ക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പണ്‍ ന്യൂസര്‍ എരുമത്തെരുവ് ഭാഗത്തുള്ള ആദിവാസി കോളനിയിലെ വാസുവിനെ നേരില്‍കാണാന്‍ തീരുമാനിച്ചത്. ഇതുവരെ പലരും ബിവറേജിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നൂവെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ എല്ലാം തുറന്ന് പറയാന്‍ തയ്യാറായത് വാസുവായിരുന്നു. നാട്ടിലുള്ള എല്ലാ ആദിവാസിവിഭാഗത്തിന്റേയും പ്രതിനിധിയാണ് താനെന്നും തന്റെ കൂട്ടത്തിലുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും വാസു ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
പകല്‍മുഴുവന്‍ കൂലിപ്പണിയെടുത്തുകിട്ടുന്ന പണത്തില്‍ നിന്നും ചെറിയ തുക മാറ്റിവെച്ച് കൂട്ടുകാരെല്ലാവരും 'കട്ടയിട്ട'ശേഷമാണ് മദ്യം വാങ്ങാനായി പോകുന്നത. പലപ്പോഴും മദ്യം വാങ്ങാനായി ബിവറേജിലെത്തുമ്പോള്‍ നീണ്ട ക്യൂവാണ് തങ്ങളെ വരവേല്‍ക്കുന്നതെന്നും മണിക്കൂറുകളോളം വരിയില്‍ നിന്ന് ഔട് ലെറ്റിലെത്തി മദ്യം വാങ്ങുമ്പോഴാണ് പലതരത്തിലുള്ള വഞ്ചനകള്‍ക്ക് താനടക്കമുള്ളവര്‍ ഇരയാകുന്നതെന്നും വാസു ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. അഞ്ഞൂറ് രൂപയുടെ മദ്യം ആവശ്യപ്പെട്ടാല്‍ ബില്ലടിക്കുന്നവര്‍ 500 രൂപ വാങ്ങിയ ശേഷം ബില്ലില്‍ രേഖപ്പെടുത്തുന്നത് 350 രൂപയുടെയും മറ്റും വിലകുറഞ്ഞ മദ്യമാണെന്നും, തുക തിരിച്ചറിയാതിരിക്കാന്‍ തുകയുടെ മുകളിലായി സീല്‍ വെക്കുമെന്നും വാസു പരാതിപെട്ടു. തിരക്കിനിടയില്‍ കുപ്പിയുടെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വില നോക്കാന്‍ സമയം കിട്ടുകയില്ലെന്നും, പിന്നീട് വഞ്ചിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞ് ചോദിക്കാന്‍ ചെല്ലുമ്പോള്‍ കൈവശമുള്ള ബില്ലിലെ തുക സീലടിച്ചതിനാല്‍ വ്യക്തമായിരിക്കില്ലെന്നും വാസു പറഞ്ഞു. കൂടാതെ തങ്ങള്‍ ചോദിക്കുമ്പോള്‍ സ്റ്റോക്കില്ലെന്ന് പറയുന്ന വിലകൂടിയ മദ്യം അപ്പോള്‍തന്നെ മുതലാളിമാര്‍ക്ക് നല്‍കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നും ആദിവാസികള്‍ വിലകുറഞ്ഞ മദ്യം കഴിച്ചാല്‍ മതിയെന്ന വിചാരമാണ് ബിവറേജിലെ സാറന്‍മാര്‍ക്കുള്ളതെന്നും വാസു പരാതിപ്പെട്ടു. 600 രൂപയോളം വിലയുള്ള ഓ.പി.ആര്‍ റമ്മിന്റെ ഒരു ലിറ്റര്‍ കുപ്പി വാങ്ങിയ വാസുവിന് 450 രൂപ വിലയുള്ള റംബാ റമ്മിന്റെ കുപ്പി കൊടുത്ത് പറ്റിച്ചതും വാസു പറഞ്ഞു. രണ്ട് കുപ്പികളും കണ്ടാല്‍ ഒരുപോലെയുള്ളതിനാല്‍ പാവം ആദിവാസികള്‍ തങ്ങള്‍ക്ക് പറ്റുന്ന അബദ്ധം തിരിച്ചറിയുകയില്ലെന്നും വാസു വെളിപ്പെടുത്തി. കൂടാതെ പലപ്പോഴും രണ്ടായിരം രൂപയുടെ നോട്ട് കൊടുത്ത് മദ്യംവാങ്ങിയാല്‍ ബാക്കി ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകുമെന്നും കൗണ്ടറിന് സമീപത്ത് നിന്നും പമം എണ്ണിനോക്കാന്‍പോലും സമയം കിട്ടാത്തതിനാല്‍ അവിടെയും തങ്ങള്‍ വഞ്ചിക്കപ്പെടുന്നതായി വാസും പറഞ്ഞു.
വാസുവിനെ പോലെ പലകോളനികളിലുള്ളവരും സമാനപരാതികളുമായി നിരവധിതവണ പോലീസിനെയടക്കം സമീപിച്ചിട്ടുണ്ട്. തങ്ങള്‍ കബളിക്കപ്പെടുന്ന വിവരം അറിയുന്നവര്‍ അത് ചോദ്യം ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം അപഹാസ്യരാവുകയാണ് ചെയ്യുന്നതെന്നും പണം വാങ്ങി മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ തങ്ങളെപോലെയുള്ളവരെ വഞ്ചിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതേ പോലെ തന്നെ അത്യാവശ്യം ലുക്ക് ഉള്ളവര്‍ ചെന്നാല്‍ മാനന്തവാടി ബിവറേജില്‍ ജവാനടക്കമുള്ള വിലകുറഞ്ഞ മദ്യാം ലഭിക്കുകയില്ലെന്നും പരാതിയുണ്ട്. പൈസക്കാര്‍ക്ക് വിലകുറഞ്ഞ മദ്യം നല്‍കാതെ മാറ്റിവെച്ച് ആദിവാസികളെ പോലുള്ള പാവങ്ങള്‍ക്ക് അത്തരം വിലകുറഞ്ഞ മദ്യം വിലകൂടുതലുള്ളതാണെന്ന വ്യാജേനെ വില്‍ക്കുന്നതായാണ് പരാതികള്‍ ഉയരുന്നത്.
എന്തുതന്നെയായാലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടുകൂടി ഇത്തരത്തിലുള്ള ഒരു വാര്‍ത്ത ഓപ്പണ്‍ ന്യൂസര്‍ നല്‍കുന്നത് നിലവിലുള്ള സംവിധാനത്തില്‍ ഒരു പൊളിച്ചെഴുത്ത് വേണമെന്നുള്ളതിനാലാണ്. മദ്യം കഴിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ അത് വിതരണം ചെയ്യുന്ന സ്ഥിതിക്ക് പക്ഷഭേദമില്ലാതെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
റിപ്പോര്‍ട്ട്- സജയന്‍ കെഎസ്
(വാസുവിന്റെ കൂടി ആവശ്യപ്രകാരമാണ് മുഖം വ്യക്തമാക്കിയുള്ള വീഡിയോ ദൃശ്യം ഓപ്പണ്‍ ന്യൂസര്‍ നല്‍കുന്നത്)


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Aviduthe vilavivara pattiga evideyanu vachirikunnth ennu open newser Onnu nokuo bill Adychu sadanam medychale enthokeyund rate Ethraya ennu Kanan pattugayullu Aa board bill counterinte munpil venamennanu Ente Abypraym enkil medykan varunnavarkaryalo enthokeyund rate ethre Ennoke